World
വിവാഹങ്ങള്‍ കുറഞ്ഞു; ചൈനയിലെ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയില്‍
World

വിവാഹങ്ങള്‍ കുറഞ്ഞു; ചൈനയിലെ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയില്‍

Web Desk
|
1 March 2022 5:59 AM GMT

2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2020ന്‍റെ ആദ്യ മൂന്ന് പാദങ്ങളിൽ ചൈനയിലെ വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണം 17.5 ശതമാനം കുറഞ്ഞു

വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണത്തിലുണ്ടായ ഇടിവ് ചൈനയിലെ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് നയിച്ചതായി റിപ്പോര്‍ട്ട്. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2020ന്‍റെ ആദ്യ മൂന്ന് പാദങ്ങളിൽ ചൈനയിലെ വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണം 17.5 ശതമാനം കുറഞ്ഞു.

ജിയാങ്‌സു പ്രവിശ്യയിലെ വിവാഹങ്ങളുടെ എണ്ണം തുടർച്ചയായ അഞ്ച് വർഷമായി കുറഞ്ഞു. അതേസമയം ഷെജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാങ്‌സോ നഗരത്തിൽ, 2021-ൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങളുടെ എണ്ണം 2011-ൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങളുടെ 80 ശതമാനത്തിൽ താഴെയാണ്. അതേസമയം, വിവാഹിതരായ ചൈനക്കാരിൽ 46.5 ശതമാനം പേരും 30 വയസിനു മുകളിൽ പ്രായമുള്ളവരാണ്. ഈ ഘടകങ്ങളും കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി നടപ്പിലാക്കിയ ഒറ്റക്കുട്ടി നയവുമാണ് ജനനനിരക്ക് കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. 1000 പേർക്ക് 7.52 എന്ന തോതിലാണ് ജനനനിരക്ക് താഴ്ന്നതെന്ന് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ചൈന പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജനസംഖ്യ കുറയുന്നതിനെ മറികടക്കാൻ മൂന്നുകുട്ടികൾ വരെയാകാമെന്ന നിയമത്തിന് കഴിഞ്ഞ ആഗസ്തില്‍ ചൈന അംഗീകാരം നല്‍കിയിരുന്നു. ജനസംഖ്യ കണക്കെടുപ്പിൽ യുവാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതിനെ തുടർന്നാണ് ചൈന നിയമം തിരുത്തിയെഴുതിയത്. ഒറ്റക്കുട്ടിനയത്തിന്‍റെ അനന്തരഫലങ്ങളില്‍ നിന്നും മറികടക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അബോര്‍ഷനുകളും വാസക്ടമികളും നിരുത്സാഹപ്പെടുത്തിയിരുന്നു. ഡിസംബറിൽ വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ ഷാങ്ഹായ്, ബീജിംഗ്, ഗ്വാങ്‌ഷു എന്നിവിടങ്ങളിലെ 12 ആശുപത്രികൾ വാസക്ടമി നടത്തുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

Similar Posts