World
റഷ്യയിലെ യുട്യൂബ് ചാനലുകൾക്ക് നൽകുന്ന വരുമാനം യുട്യൂബ് നിർത്തിവെച്ചു
World

റഷ്യയിലെ യുട്യൂബ് ചാനലുകൾക്ക് നൽകുന്ന വരുമാനം യുട്യൂബ് നിർത്തിവെച്ചു

Web Desk
|
27 Feb 2022 2:41 AM GMT

പ്രമുഖ ടെലിവിഷന്‍ നെറ്റ്‍വര്‍ക്കായ റഷ്യ ടുഡേയുടേതടക്കം റഷ്യയിലെ പ്രധാനപ്പെട്ട് മുഴുവൻ യൂ.ട്യൂബ് ചാനലുകളുടേയും വരുമാനം നിര്‍ത്തലാക്കി

റഷ്യയിലെ യുട്യൂബ് ചാനലുകൾക്ക് നൽകുന്ന വരുമാനം യുട്യൂബ് നിർത്തിവെച്ചു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്നാണ് നടപടി. പ്രമുഖ ടെലിവിഷന്‍ നെറ്റ്‍വര്‍ക്കായ റഷ്യ ടുഡേയുടേതടക്കം റഷ്യയിലെ പ്രധാനപ്പെട്ട മുഴുവൻ യൂ.ട്യൂബ് ചാനലുകളുടേയും വരുമാനം ഇതോടെ മരവിക്കും. റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ ചാനലുകളുടെയും പരസ്യവരുമാനം നിര്‍ത്തലാക്കുകയാണെന്ന് യൂ ട്യൂബ് വക്താവ് ഫർഷാദ് ഷാട്‌ലൂ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

"റഷ്യയിലെ പ്രധാനപ്പെട്ട ചില യൂട്യൂബ് ചാനലുകളുടെ വരുമാനം നിർത്തലാക്കുകയാണ്. അതിൽ റഷ്യാ ടു.ഡേ അടക്കമുള്ള വാർത്താ ഏജൻസികളുടെ ചാനലുകളുണ്ട്. റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ ചാനലുകളുടെയും പരസ്യവരുമാനം നിര്‍ത്തലാക്കും"- ഫർഷാദ് ഷാട്‌ലൂ പറഞ്ഞു. ഫേസ്ബുക്കും നേരത്തെ റഷ്യന്‍ ചാനലുകള്‍ക്ക് പരസ്യവരുമാനം നൽകുന്നത് നിർത്തിവെച്ചിരുന്നു.

റഷ്യൻ യൂ ട്യൂബ് ചാനലുകൾക്കുള്ള വരുമാനം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് യുക്രൈൻ മന്ത്രി മൈകലോ ഫെഡറോവ് കഴിഞ്ഞ ദിവസം. ട്വീറ്റ് ചെയ്തിരുന്നു. 26 യൂട്യൂബ് ചാനലുകളിൽ നിന്ന് 32 മില്യൺ വരെ വരെ വരുമാനം റഷ്യയിൽ നിന്നുള്ള യൂട്യൂബ് ചാനലുകൾക്ക് ലഭിക്കുന്നുണ്ട് എന്നാണ് കണക്കുകൾ.

Related Tags :
Similar Posts