ഗ്ലാമറായി ക്വിഡ് ക്ലൈമ്പര്‍ ഉടനെത്തും
ഗ്ലാമറായി ക്വിഡ് ക്ലൈമ്പര്‍ ഉടനെത്തും
ക്വിഡ് ക്ലൈമ്പര്‍ എന്ന മോഡല്‍ ഉടന്‍ തന്നെ നിരത്തിലെത്തുമെന്നാണ് റെനോ നല്‍കുന്ന സൂചന
ചെറുകാര്‍ വിപണിയില്‍ തരംഗമായ റെനോ ക്വിഡിന്റെ കൂടുതല്‍ ഗ്ലാമറായ മുഖം ഉടനെത്തും. ക്വിഡ് ക്ലൈമ്പര്‍ എന്ന മോഡല്‍ ഉടന്‍ തന്നെ നിരത്തിലെത്തുമെന്നാണ് റെനോ നല്‍കുന്ന സൂചന. 2016 ഡല്‍ഹി ഓട്ടോ എക്സ്‍പോയിലാണ് റെനോ ക്വിഡ് ക്ലൈമ്പറിന്റെ കണ്‍സപ്റ്റ് മോഡല്‍ വാഹന പ്രേമികള്‍ക്ക് പരിചയപ്പെടുത്തിയത്.
ക്വിഡിന്റെ അടിസ്ഥാന മോഡലില്‍ നിന്നു കൂടുതല്‍ സുന്ദരനായാണ് ക്ലൈമ്പര്‍ എത്തുക. ബമ്പറിലുള്ള ഫോഗ് ലാമ്പിനു ചുറ്റും കനംകൂടിയ പ്ലാസ്റ്റിക് ആവരണവും സില്‍വര്‍ സ്കിഡ് പ്ലേറ്റും ക്ലൈമ്പറിലുണ്ട്. ആകര്‍ഷകമായ മള്‍ട്ടി സ്പോക്ക് അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത. പുറംമോടിയേക്കാള്‍ ഇന്റീരിയല്‍സിനാണ് പുതുമ കൊണ്ടുവരാന്‍ റെനോ കൂടുതല്‍ ശ്രദ്ധിച്ചിരിക്കുന്നത്. സ്റ്റിയറിങിലും സീറ്റിലും ഡാഷ് ബോര്‍ഡിലും എന്തിന് ലോക്കിലും വരെ ഓറഞ്ച് ലൈനുകള്‍ ഇതിനു ഉദാഹരണമാണ്. ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ഉള്‍ഭാഗത്തിന്റെ ഡിസൈന്‍. കരുത്തുകൂടിയ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനില്‍ വരുന്ന ക്വിഡ് 1.0 ലിറ്റര്‍ വേരിയന്റില്‍ അടിസ്ഥാനമാക്കിയാണ് ക്ലൈമ്പര്‍ എത്തുക. 5500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്‍പിയും 4250 ആര്‍പിഎമ്മില്‍ 91 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ക്വിഡ് 1.0 ലിറ്റര്‍ എന്‍ജിനില്‍ റെനോ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. അതേസമയം, 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ക്വിഡ് ക്ലൈമ്പറിലുണ്ടാവുക. ഇതിനൊപ്പം എഎംടി എഡിഷനുമുണ്ടാകും. ഡല്‍ഹിയില്‍ ഏകദേശം 4.50 ലക്ഷം രൂപയായിരിക്കും പ്രതീക്ഷിക്കുന്ന എക്സ്‍ഷോറൂം വില.
Adjust Story Font
16