Quantcast

ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 എത്തി; വിലയും സവിശേഷതകളും

MediaOne Logo

Alwyn K Jose

  • Published:

    25 May 2018 12:35 PM GMT

ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 എത്തി; വിലയും സവിശേഷതകളും
X

ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 എത്തി; വിലയും സവിശേഷതകളും

ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 ആണ് വിപണിക്ക് പരിചയപ്പെടുത്തുന്നത്.

ഇറ്റാലിയന്‍ വാഹനനിര്‍മാതാക്കളായ ഡ്യുക്കാട്ടിയുടെ പുത്തന്‍ ആഡംബര ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 ആണ് വിപണിക്ക് പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ വിപണിയില്‍ 7.77 ലക്ഷം രൂപയാണ് മോണ്‍സ്റ്റര്‍ 797 ബൈക്കിന്റെ എക്സ്ഷോറൂം വില.

ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ നെയ്ക്കഡ് നിരയിലേക്കുള്ള ചെറിയൊരു അംഗമാണ് മോണ്‍സ്റ്റര്‍ 797. ഇറ്റലിയിലെ മിലാനില്‍ EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ഇവനെ ആദ്യമായി ഡ്യുക്കാട്ടി ലോകത്തിന് മുമ്പില്‍ തുറന്നുകാട്ടിയത്. ഫ്യൂവല്‍ ഇഞ്ചക്ടഡ്, എയര്‍-കൂള്‍ഡ് 803 സിസി L-ട്വിന്‍ എന്‍ജിനിലാണ് ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 ന്റെ കരുത്ത്. 8,250 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പി കരുത്തും 5,750 ആര്‍പിഎമ്മില്‍ 68.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിനുള്ളത്. ട്വിന്‍-ബീം സ്വിങ്ങ് ആമിനൊപ്പം സിംഗിള്‍ പീസ് ട്യൂബുലാര്‍ സ്റ്റീല്‍ ട്രെലിസ് ഫ്രെയിമും ചേരുന്നതാണ് മോണ്‍സ്റ്റര്‍ 797 ന്റെ ഘടന.

മുമ്പിലും പിന്നിലുമായുള്ള സസ്‍പെന്‍ഷന്‍ സുഗമമാക്കുന്നത്, ക്രമീകരിക്കാവുന്ന തരത്തിലുള്ള സാഫ് മോണോ ഷോക്കും 43 എംഎം കയാബ് ഡിഎസ്ഡി ഫോര്‍ക്കുമാണ്. ബ്രേക്കിലും എബിഎസിലുമുണ്ട് പ്രത്യേകതകള്‍. മുന്‍ഭാഗത്തെ ടയറില്‍ 320 എംഎം ബ്രെംബോ ബ്രേക്കും പിന്‍ഭാഗത്ത് 245 എംഎം ബ്രേംബോ ഡിസ്‍കുമാണ് ബ്രേക്ക് സംവിധാനത്തിന്റെ ദൌത്യം നിര്‍വഹിക്കുക. 17 ഇഞ്ച് അലോയ് വീലുകളാണ് ഇതിലുള്ളത്.

മുന്‍ഗാമികളുടേതിനു സമാനമായ രൂപകല്‍പന തന്നെയാണ് മോണ്‍സ്റ്റര്‍ 797 ലുമുള്ളത്. മോണ്‍സ്റ്റര്‍ 821 ലേതിന് സമാനമായ എല്‍സിഡി ഇന്‍സ്ട്രമെന്റ് പാനല്‍ തന്നെയാണ് പുതുതലമുറക്കാരനിലുമുള്ളത്. ചുവപ്പ്, സ്റ്റാര്‍ വൈറ്റ് സില്‍ക്ക്, സ്റ്റീല്‍ത്ത് ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലാണ് ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 എത്തുക.

Next Story