Quantcast

ലംബോര്‍ഗിനി യൂറസ് ജനുവരി 11 ന് എത്തും; 3.6 സെക്കന്റില്‍ 100 കിമി വേഗതയാര്‍ജിക്കുന്ന കരുത്തന്‍, വിലയും പ്രത്യേകതകളും

MediaOne Logo

Alwyn K Jose

  • Published:

    28 May 2018 10:44 AM GMT

ലംബോര്‍ഗിനി യൂറസ് ജനുവരി 11 ന് എത്തും; 3.6 സെക്കന്റില്‍ 100 കിമി വേഗതയാര്‍ജിക്കുന്ന കരുത്തന്‍, വിലയും പ്രത്യേകതകളും
X

ലംബോര്‍ഗിനി യൂറസ് ജനുവരി 11 ന് എത്തും; 3.6 സെക്കന്റില്‍ 100 കിമി വേഗതയാര്‍ജിക്കുന്ന കരുത്തന്‍, വിലയും പ്രത്യേകതകളും

തലയെടുപ്പുകൊണ്ടും കരുത്തുകൊണ്ടും ആരുടെയും മനസില്‍ കയറിപ്പറ്റുന്ന ലംബോര്‍ഗിനിയില്‍ നിന്ന് ഒരു പുതുമുഖം ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുകയാണ്

ആഡംബരവാഹന നിര്‍മാതാക്കളില്‍ കരുത്തന്‍മാരാണ് ലംബോര്‍ഗിനി. തലയെടുപ്പുകൊണ്ടും കരുത്തുകൊണ്ടും ആരുടെയും മനസില്‍ കയറിപ്പറ്റുന്ന ലംബോര്‍ഗിനിയില്‍ നിന്ന് ഒരു പുതുമുഖം കൂടി ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുകയാണ്. ലംബോര്‍ഗിനി പുതുതായി വികസിപ്പിച്ചെടുത്ത ട്വിന്‍ ടര്‍ബോ വി 8 എന്‍ജിനുമായി എത്തുന്ന ഈ കരുത്തന് യൂറസ് എന്നാണ് പേരിട്ടിരിക്കുന്നത്.

എസ്‍യുവി ശ്രേണിയിലുള്ള യൂറസിന് എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ശേഷിയുണ്ട്. യൂറസിലെ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് V8 എന്‍ജിന്‍ 650 എച്ച്പി കരുത്തേകും. ജനുവരി 11ന് യൂറസ് ഇന്ത്യന്‍ നിരത്തുകളില്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം ലംബോര്‍ഗിനിയില്‍ നിന്നെത്തുന്ന രണ്ടാമത്തെ എസ്‍യുവിയാണെന്ന പ്രത്യേകതയും യൂറസിനുണ്ട്. പുതുതലമുറ ഔഡി Q7, ബെന്റലി ബെന്റെയ്ഗ മോഡലുകളുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ടര്‍ബോ ചാര്‍ജ്ഡ് യൂറസിന്റെ നിര്‍മാണം. 2012 ബീജിങ് ഓട്ടോ ഷോയിലാണ് യൂറസ് കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിച്ചിരുന്നത്. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്‍ഡ് V8 പെട്രോള്‍ മോട്ടോര്‍ 650 പിഎസ് കരുത്തും 850 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. ആള്‍ വീല്‍ ഡ്രൈവ് സംവിധാനത്തില്‍ എത്തുന്ന യൂറസിന് 8 സ്‍പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സായിരിക്കുമുണ്ടാകുക.

ഏറ്റവും വേഗമേറിയ എസ്‍യുവിയാണ് യൂറസെന്ന് ലംബോര്‍ഗിനി അവകാശപ്പെടുന്നുണ്ട്. വെറും 3.6 സെക്കന്റിനുള്ളില്‍ നൂറു കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ യൂറസിന് കഴിയും. 305 കിലോമീറ്ററാണ് പരമാവധി വേഗത. അമേരിക്കയില്‍ ഏകേദശം 200,000 ‍ഡോളറാണ് വില. അതായത് 1.2 കോടി രൂപ. എന്നാല്‍ യൂറസ് ഇന്ത്യയിലെത്തുമ്പോള്‍ വില ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story