Quantcast

ടൊയോട്ട പ്രാഡോയുടെ പുത്തന്‍മുഖം വരുന്നു

MediaOne Logo

Alwyn

  • Published:

    29 May 2018 8:59 PM GMT

ടൊയോട്ട പ്രാഡോയുടെ പുത്തന്‍മുഖം വരുന്നു
X

ടൊയോട്ട പ്രാഡോയുടെ പുത്തന്‍മുഖം വരുന്നു

ആഡംബര എസ്‍യുവികളില്‍ നിരത്തിലെ കരുത്തനാണ് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ.

ആഡംബര എസ്‍യുവികളില്‍ നിരത്തിലെ രാജാവാണ് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ. കൂടുതല്‍ കരുത്തനായി, അണിഞ്ഞൊരുങ്ങി സെപ്തംബറിലാണ് പുതിയമുഖം നിരത്തിനെ വിറപ്പിക്കാന്‍ എത്തുന്നത്. ജാപ്പനീസ് വാഹനവിപണിയില്‍ പുത്തന്‍ പ്രാഡോ സെപ്തംബറില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018 പ്രാഡോ ഫേസ്‍ലിഫ്റ്റിന് കരുത്തു പകരുന്നത് 2ടിആര്‍-എഫ്ഇ 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 5200 ആര്‍പിഎമ്മില്‍ 162 ബിഎച്ച്‍പി കരുത്തും 1 ജിഡി-എഫ്‍ടിവി 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 177 ബിഎച്ച്പിയ്ക്കൊപ്പം 450 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. വശങ്ങളും പിന്‍ഭാഗവും നിലവിലെ മോഡലിന് സമാനമായ രീതിയില്‍ തന്നെയായിരിക്കും. എല്‍ഇഡി ഹെഡ്‍ലാമ്പുകളാണ് പ്രധാന പ്രത്യേകത. എച്ച്‍വിഎസി വെന്റുകള്‍ പുതിയ ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. സ്‍പീഡോമീറ്റര്‍ അടക്കമുള്ള ഇന്‍ട്രമെന്റ് ക്ലസ്റ്ററുകളും നവീകരിച്ചിട്ടുണ്ട്.

8 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇഫോടെയ്‍ന്‍മെന്റ് സിസ്റ്റവും സ്റ്റിയറിങ് വീലില്‍ തന്നെ നിയന്ത്രിക്കാവുന്ന പുതിയ ബട്ടനുകളുമൊക്കെ ഡ്രൈവിങ് അനായാസമാക്കും. സൌന്ദര്യം കൂട്ടിയതിനൊപ്പം സുരക്ഷാ ക്രമീകരണങ്ങളും കരുത്തുറ്റതാക്കിയിട്ടുണ്ട്. കൂട്ടിയിടി മുന്‍കൂട്ടി കാണാനുള്ള സംവിധാനം, ലൈന്‍ ഡിപാര്‍ച്ചര്‍ അലേര്‍ട്ട്, ഡൈനാമിക് റഡാര്‍ ഗൈഡഡ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‍ലാമ്പ് തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

Next Story