ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ മൈലേജുമായി ഇന്ത്യന്‍ ഇലക്ട്രിക് കാര്‍
ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ മൈലേജുമായി ഇന്ത്യന്‍ ഇലക്ട്രിക് കാര്‍
അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും രൂക്ഷമാകുന്ന കാലത്ത് ഇനി വാഹന വിപണിയുടെ ഭാവി വൈദ്യുതിയിലാണ്.
അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും രൂക്ഷമാകുന്ന കാലത്ത് ഇനി വാഹന വിപണിയുടെ ഭാവി വൈദ്യുതിയിലാണ്. ഇതിനോടകം നിരവധി വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കി കഴിഞ്ഞു. ഒടുവിലിതാ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഹൃമാന്‍ മോട്ടോഴ്സ് ഒരു കിടിലന്‍ ഇലക്ട്രിക് കാറുമായി വരുന്നു.
ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ മൈലേജുള്ള ഇലക്ട്രിക് കാറാണ് ഹൃമാനില്‍ അണിഞ്ഞൊരുങ്ങുന്നത്. ആർടി 90 എന്ന് പേരിട്ടിരിക്കുന്ന കാര്‍ രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാറിലെ ബാറ്ററി ആജീവനാന്തം ഉപയോഗിക്കാന്‍ കഴിയുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഡിസി ചാർജറിൽ 10 മിനിറ്റിനുള്ളിലും എസി ചാര്‍ജറിലാണെങ്കില്‍ ഏകദേശം രണ്ടു മണിക്കൂറോളവും സമയമെടുക്കും കാർ ഫുൾ ചാർജാവാന്‍. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള വാഹനം ഈ വർഷം പകുതിയോടെ വിപണിയിലെത്തും.
ഒരു കിലോമീറ്റര്‍ യാത്രക്ക് 50 പൈസ മാത്രമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 600 രൂപ നൽകിയാൽ കാർ വാടകക്ക് ഉപയോഗിക്കാനും കഴിയും. കമ്പനിയില്‍ നിന്നാണ് 4ജി IoT പ്ലാറ്റ്ഫോമിലുള്ള കാര്‍ വാടകക്ക് ലഭിക്കുക. പുതിയ കാറിന് പുറമേ നാല് സീറ്റുള്ള കാറും ആറ് സീറ്റുള്ള ബസും പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
Adjust Story Font
16