Quantcast

ജിഎസ്‍ടിയില്‍ വാഹന വില കുറയും; ഇന്നോവയ്ക്ക് കുറയുക ഒരു ലക്ഷം രൂപയോളം

MediaOne Logo

Alwyn

  • Published:

    2 Jun 2018 6:27 PM GMT

ജിഎസ്‍ടിയില്‍ വാഹന വില കുറയും; ഇന്നോവയ്ക്ക് കുറയുക ഒരു ലക്ഷം രൂപയോളം
X

ജിഎസ്‍ടിയില്‍ വാഹന വില കുറയും; ഇന്നോവയ്ക്ക് കുറയുക ഒരു ലക്ഷം രൂപയോളം

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒട്ടു മിക്ക മോഡലുകള്‍ക്കും 3 ശതമാനം വരെ വില കുറച്ചു

വാഹന പ്രേമികള്‍ക്ക് പ്രതീക്ഷയേകുന്ന വില വിവരങ്ങളാണ് ജിഎസ്‍ടി നടപ്പിലാക്കിയതോടെ പുറത്തു വരുന്നത്. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒട്ടു മിക്ക മോഡലുകള്‍ക്കും 3 ശതമാനം വരെ വില കുറച്ചു. മറ്റു കമ്പനികളും പുതിയ വില ഇന്നോ നാളെയോ ആയി പ്രഖ്യാപിച്ചേക്കും.

ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളായ ബ്രെസ്സ, ബലിനോ എന്നിവക്കാണ് മാരുതി മൂന്ന് ശതമാന വരെ വില കുറച്ചിരിക്കുന്നത്. ആള്‍ട്ടൊ ഉള്‍പ്പെടെയുള്ള മറ്റു മോഡലുകള്‍ക്കും നേരിയ വിലക്കുറവുണ്ടാകും. ഓരോ സംസ്ഥാനങ്ങളും ഇതുവരെ ഈടാക്കിയിരുന്ന വാറ്റ് നികുതിക്കനുസരിച്ചായിരിക്കും ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് നല്‍കുക. Smart Hybrid വിഭാഗത്തില്‍ പെട്ട വാഹനങ്ങളായ എര്‍ട്ടിഗയ്ക്കും സിയസിനും ഒരു ലക്ഷം വരെ വില കൂടുമെന്നും മാരുതി വ്യക്തമാക്കി. മറ്റു കമ്പനികളുടെ വാഹനങ്ങള്‍ക്ക് പ്രതീഷിക്കുന്ന വിലക്കുറവ് ഇങ്ങനെയാണ് - മെഴ്‌സിഡസ് GLS350 എസ്‍യുവിയ്ക്ക് മൂന്നുലക്ഷം രൂപ വരെ. ഹ്യുണ്ടായി ക്രീറ്റയുടെ വില 40,000 മുതല്‍ 60,000 വരെ. ഗ്രാന്‍ഡ് i10 ന് 3000 മുതല്‍ 14,000 രൂപ വരെ. ഇന്നോവ മള്‍ട്ടി പര്‍പ്പസിന് 90000 രൂപ വരെയും ടയോട്ട ഫോര്‍ച്ച്യൂണറില്‍ 1.20000 വരെയും വിലക്കുറവ് പ്രതീക്ഷിക്കുന്നു.

ഒട്ടുമിക്ക ബൈക്കുകള്‍ക്കും വിലകുറയും. എന്‍ഫില്‍‌ഡ് പോലെ സിസി കൂടിയവക്ക് 5000 രൂപ വരെ വര്‍ധിക്കും. 2 ദിവസത്തിനുള്ളില്‍ പുതിയ വിലവിവരം പ്രസിദ്ധീകരിക്കുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കി.

( ഡല്‍ഹി, മുംബൈ നഗരങ്ങളിലെ ഷോറൂം വില പ്രകാരം )

Next Story