Quantcast

ഏഴു സീറ്റുള്ള റെനോ ക്വിഡ് വരുന്നു ?

MediaOne Logo

Alwyn K Jose

  • Published:

    3 Jun 2018 8:50 PM GMT

ഏഴു സീറ്റുള്ള റെനോ ക്വിഡ് വരുന്നു ?
X

ഏഴു സീറ്റുള്ള റെനോ ക്വിഡ് വരുന്നു ?

സമീപകാലത്ത് രാജ്യത്ത് ഏറ്റവും ജനപ്രീതി നേടിയ കുഞ്ഞന്‍ കാറാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ക്വിഡ്.

സമീപകാലത്ത് രാജ്യത്ത് ഏറ്റവും ജനപ്രീതി നേടിയ കുഞ്ഞന്‍ കാറാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ക്വിഡ്. വിലയും ഭംഗിയും ഇന്ധനക്ഷമതയുമൊക്കെയാണ് ക്വിഡിനെ മധ്യവര്‍ഗ വാഹനപ്രേമികള്‍ക്കിടയില്‍ പ്രിയപ്പെട്ടവനാക്കിയത്. റെനോ, ക്വിഡിനെ ഒന്ന് പരിഷ്‍കരിക്കാന്‍ തയാറെടുക്കുകയാണത്രേ... ഏഴു സീറ്റുള്ള ക്വിഡിനെ നിരത്തില്‍ എത്തിക്കാനാണ് റെനോയുടെ ശ്രമം. രൂപകല്‍പ്പന അന്തിമ ഘട്ടത്തിലാണെന്നാണ് സൂചനകള്‍.

നിസാന്റെ ഡാറ്റ്സണ്‍ ഗോയുമായി സാമ്യമുള്ള രീതിയിലാണ് ആര്‍ബിസി എന്ന കോഡ്നാമം ഇട്ടിരിക്കുന്ന പുതുമുഖത്തിന്റെ രൂപകല്‍പ്പന. 2018 ലെ ഇന്ത്യന്‍ ഓട്ടോ ഷോയില്‍ ഇവനെ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ലക്ഷം രൂപയ്ക്കു അടുത്തായിരിക്കും അടിസ്ഥാന മോഡലിന്റെ വില. ഡസ്റ്ററാണ് ക്വിഡിന് മുമ്പ് റെനോയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ കരുത്തു പകര്‍ന്നത്. പിന്നീട് ക്വിഡിലൂടെ സാധാരണക്കാര്‍ക്കിടയിലേക്കും റെനോ എത്തി. CMF-A+ പ്ലാറ്റ്ഫോമിലായിരിക്കും ക്വിഡിന്റെ ഏഴു സീറ്റ് അവതാരത്തെ അണിയിച്ചൊരുക്കുക. 2015 ഒക്ടോബറില്‍ എത്തിയ ക്വിഡ് ഇതിനോടകം രാജ്യത്ത് രണ്ടു ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്.

Next Story