പുതിയ ഇന്നോവ എത്തി, കൂടുതല്‍ ഗ്ലാമറായി... വിലയും മൈലേജും മറ്റു സവിശേഷതകളും അറിയാം...
പുതിയ ഇന്നോവ എത്തി, കൂടുതല്‍ ഗ്ലാമറായി... വിലയും മൈലേജും മറ്റു സവിശേഷതകളും അറിയാം...
എസ്‍യുവികള്‍ ചീറിപ്പായാന്‍ തുടങ്ങുന്നതിനു മുമ്പേ നിരത്ത് കയ്യടക്കിയ ടൊയോട്ട ഇന്നോവ കാലം കുറേ ആയിട്ടും ഇന്നും ജനപ്രിയ താരമാണ്.
എസ്‍യുവികള്‍ ചീറിപ്പായാന്‍ തുടങ്ങുന്നതിനു മുമ്പേ നിരത്ത് കയ്യടക്കിയ ടൊയോട്ട ഇന്നോവ, കാലം കുറേ ആയിട്ടും ഇന്നും ജനപ്രിയ താരമാണ്. സ്ഥലസൌകര്യവും വിലയും ഇന്ധനക്ഷമതയും കരുത്തും ഗ്ലാമറുമൊക്കെ ഇന്നോവയെ ഇന്നും പ്രിയപ്പെട്ടവനാക്കി നിര്‍ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഇന്നോവ ക്രിസ്റ്റയ്ക്ക് പുതിയ പതിപ്പ് - ടൂറിങ് സ്പോര്‍ട്ട് - പുറത്തിറക്കിയിരിക്കുകയാണ് ടൊയോട്ട. ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികം ആഘോഷമാക്കിയാണ് ടൂറിങ് സ്പോര്ട്ട് എത്തുന്നത്. പുറംമോടിയില്‍ കൂടുതല്‍ ഗ്ലാമറായാണ് ഇന്നോവ ടൂറിങ് സ്പോര്ട്ട് എത്തുന്നത്. 17.79 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില.
ഇന്നോവ ക്രിസ്റ്റക്ക് ഇന്ത്യക്കാര്‍ നല്‍കിയ സ്വീകരണമാണ് ടൂറിങ് സ്പോര്‍ട്ട് സമ്മാനമായി നല്‍കാന്‍ ടൊയോട്ടയെ പ്രേരിപ്പിച്ചത്. വെറും ഒരു വര്‍ഷത്തിനിടെ 85,000 ക്രിസ്റ്റയാണ് ഇന്ത്യയില്‍ വിറ്റു പോയത്. കറുപ്പിന്‍റെ അഴകുമായി ഫ്രണ്ട് ഗ്രില്‍, ക്രോം ഹെഡ്‍ലാംപുകള്‍, ഫ്രണ്ട് ബമ്പര്‍ എന്നിങ്ങനെ അണിഞ്ഞൊരുങ്ങിയാണ് ടൂറിങ് സ്പോര്‍ട്ട് എത്തിയിരിക്കുന്നത്. ZX പതിപ്പിന്‍റെ അടിസ്ഥാനത്തിലാണ് ടൂറിങ് സ്‌പോര്‍ട്ടിന്‍റെ രൂപകല്‍പന. ചുവന്ന ഇലുമിനേഷന്‍ കോമ്പിമീറ്ററിനൊപ്പമുള്ള കണ്‍സോള്‍ ബോക്സ് പ്രീമിയം ലുക്ക് വര്‍ധിപ്പിക്കും.
ഇന്നോവ ക്രിസ്റ്റയില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും ടൂറിങ് സ്പോര്‍ട്ടിന്‍റെ എന്‍ജിനിലില്ല. രണ്ടു ഡീസല്‍ എന്‍ജിനിലും ഒരു പെട്രോള്‍ എന്‍ജിനിലും ടൂറിങ് സ്പോര്‍ട്ട് ലഭ്യമാണ്. 2.7 പെട്രോള്‍ എന്‍ജിന്‍, 2.4 ലിറ്റര്‍ - 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഇന്നോവ ടൂറിങ് സ്പോര്‍ട്ടിന് കരുത്തേകുന്നത്. 164 ബിഎച്ച്പി കരുത്തും 245 എന്‍എം ടോര്‍ക്കുമാണ് പെട്രോള്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുക. 2.8 ലിറ്റര്‍ ഡീസല്‍ ഓട്ടോമാറ്റിക് എന്‍ജിന്‍ 172 ബിഎച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 2.4 ലിറ്റര്‍ ഡീസല്‍ മാനുവല്‍ എന്‍ജിന്‍ 148 ബിഎച്ച്പി കരുത്തും 343 എന്‍എം ടോര്‍ക്കിലുമാണ് കുതിക്കുക. 5 സ്‍പീഡ് മാനുവല്‍ ഗിയറും 6 സ്‍പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ടൂറിങ് സ്പോര്‍ട്ടിലുണ്ടാകും. പെട്രോളില്‍ 11 കിലോമീറ്ററാണ് ഇന്ധനക്ഷമത.
വോയിസ് കമാന്‍ഡോടു കൂടിയ 8 ഇഞ്ചില്‍ അത്യാധുനിക എന്റര്‍ടൈന്‍മെന്‍റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം ലെതര്‍ സീറ്റ്, സ്‍മാര്‍ട്ട് എന്‍ട്രി കീ, എബിഎസ്, ഇബിഡി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, കുട്ടികളുടെ സുരക്ഷക്ക് ISOFIX തുടങ്ങിയവയാണ് മറ്റു പ്രധാന സവിശേഷതകള്‍.
Adjust Story Font
16