ക്വിഡിനും ഡസ്റ്ററിനും റെനോ വില കുറച്ചു
ക്വിഡിനും ഡസ്റ്ററിനും റെനോ വില കുറച്ചു
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയ്ക്ക് ഇന്ത്യയില്‍ ഹീറോ പരിവേഷം ചാര്‍ത്തി നല്‍കിയ അവതാരമായിരുന്നു ക്വിഡ്.
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയ്ക്ക് ഇന്ത്യയില്‍ ഹീറോ പരിവേഷം ചാര്‍ത്തി നല്‍കിയ അവതാരമായിരുന്നു ക്വിഡ്. എസ്‍യുവി മോഡലായ ഡസ്റ്ററിന്റെ കുഞ്ഞനുജന്‍ എന്ന നിലയ്ക്കായിരുന്നു ക്വിഡിന് ഉപഭോക്താക്കള്‍ വന്‍ വരവേല്‍പ്പ് നല്‍കിയത്. വിലക്കുറവും ഇന്ധനക്ഷമതയും വലുപ്പവും തന്നെയായിരുന്നു ക്വിഡിനെ ജനപ്രിയനാക്കിയത്.
ഇപ്പോഴിതാ, എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് നിരയിലെ പ്രമുഖനായ ക്വിഡിനെ ഒരിക്കല്‍ കൂടി ഉത്തേജിപ്പിക്കാന്‍ നീക്കം തുടങ്ങിയിരിക്കുകയാണ് റെനോ. വില കുറച്ചും വാറണ്ടി കാലാവധി വര്‍ധിപ്പിച്ചുമാണ് ആകര്‍ഷണം. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങളില്‍ ആടിയുലഞ്ഞ 2017 ലെ വാഹനവിപണി തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് തന്നെയാണ് ഈ വില കുറക്കല്‍. അതുകൊണ്ട് തന്നെ 2017 മോഡല്‍ വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ വിലക്കുറവ് ലഭ്യമാകൂ. ഒപ്പം റെനോ പുതുതായി അവതരപ്പിച്ച ക്വിഡ് സൂപ്പര്‍ ഹീറോ എഡിഷനും വിലക്കുറവ് ലഭിക്കും. മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 20,000 രൂപയാണ് ക്വിഡിന് വില കുറച്ചിരിക്കുന്നത്. ഇതേസമയം, ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന് 15,000 രൂപയാണ് വില കുറച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തെ അധിക വാറണ്ടിയാണ് മറ്റൊരു ആകര്‍ഷണം. ഇതുകൂടാതെ മാനുവല്‍ വേരിയന്റില്‍ ഇന്‍ഷുറന്‍സ് ചെലവ് പകുതിയോളം കുറവുണ്ട്. ഇതേസമയം, ഓട്ടോമാറ്റിക് ക്വിഡ് ഒരു രൂപക്ക് ഇന്‍ഷുര്‍ ചെയ്യാനും കഴിയും. ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ക്ക് 2000 രൂപ ഈ കിഴിവുകള്‍ക്ക് പുറമേ കുറവ് ലഭിക്കും.
ഡസ്റ്ററിനാണെങ്കില്‍ 40,000 രൂപയാണ് വിലക്കുറവ്. 5000 രൂപ കോര്‍പ്പറേറ്റ് ബോണസായും ലഭിക്കും. ഒരു രൂപക്ക് ഇന്‍ഷുര്‍ ചെയ്യാനും കഴിയും.
Adjust Story Font
16