ബട്ട്‌ലറുടെ ഷോട്ട് തലയില്‍ കൊണ്ട് ശ്രീലങ്കന്‍ താരത്തിന് ഗുരുതര പരിക്ക്; കളി തടസപ്പെട്ടു
ഇംഗ്ലണ്ടുമായുള്ള പരിശീലന മത്സരത്തിനിടെ ശ്രീലങ്കന്‍ താരം പാതം നിസങ്കയ്ക്ക് ഗുരുതര പരിക്ക്.
ഇംഗ്ലണ്ടുമായുള്ള പരിശീലന മത്സരത്തിനിടെ ശ്രീലങ്കന്‍ താരം പാതം നിസങ്കയ്ക്ക് ഗുരുതര പരിക്ക്. ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്ലറുടെ ശക്തമായൊരു ഷോട്ട് നിസങ്കയുടെ തലയില്‍ പതിക്കുകയായിരുന്നു. താരം ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ അടിയുടെ ശക്തിയില്‍ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കളി നിര്‍ത്തിവെച്ചു. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെയാണ് സംഭവം. നിശാന്‍ പെയ്രിസിന്റെ പന്തില്‍ തകര്‍പ്പന്‍ ഷോട്ടിന് ശ്രമിച്ചതായിരുന്നു ബട്ട്‌ലര്‍.
പക്ഷേ പന്ത് കൊണ്ടത് ഷോട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന നിസങ്കയുടെ തലയില്‍. പന്ത് തലയില്‍ പതിച്ചതിന്റെ ആഘാതത്തില്‍ താരം ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. സ്‌ട്രെക്ച്ചറിലാണ് താരത്തെ പുറത്ത് എത്തിച്ചത്. പതിനഞ്ച് മിനുറ്റോളം ശ്രീലങ്കയുടെയും ഇംഗ്ലണ്ടിന്റെയും ടീം ഡോക്ടര്‍മാര്‍ ഗ്രൗണ്ടില്‍ താരത്തെ പരിശോധിച്ചു. നിസങ്കയുടെ തലക്കും കഴുത്തിനുമാണ് പരിക്കേറ്റത്. തുടര്‍ന്നാണ് സ്‌ട്രെക്ചറില്‍ പുറത്തെത്തിച്ചത്. ഇതോടെ കളി നിര്‍ത്തി. എന്നാല്‍ നിശ്ചിത സമയത്തിനേക്കാള്‍ 20 മിനുറ്റ് വൈകി കളി പുനരാരംഭിച്ചെങ്കിലും താരങ്ങള്‍ക്ക് ആവേശം കുറവായിരുന്നു.
നേരത്തെ ബെന്‍സ്റ്റോക്കിനും പരിക്കേറ്റിരുന്നു. പരിക്കേറ്റ താരം റിട്ടയര്‍ ചെയ്യുകയായിരുന്നു. ശ്രീലങ്കയുടെ അണ്ടര്‍ 19 താരമാണ് പരിക്കേറ്റ നിസങ്ക. വലംകയ്യന്‍ ബാറ്റ്‌സ്മാനായ താരം 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. താരത്തിന്റെ മെഡിക്കല്‍ വിവരങ്ങള്‍ നിരീക്ഷിച്ച് വരികയാണ് ഇംഗ്ലണ്ടും ശ്രീലങ്കയും.
Adjust Story Font
16