രാഷ്ട്രീയ തടവുകാരുടെ പ്രതിസന്ധികൾ ചർച്ചയാക്കി ഗുഫ്തുഗു ഫിലിം ഫെസ്റ്റ്
സംവിധായകനും എഴുത്തുകാരനുമായ മുഹ്സിൻ പരാരിയാണ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിച്ചത്
കോഴിക്കോട്: രാജ്യത്തെ വിവിധ ജയിലുകളിൽ നിലനിൽക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങൾ ചർച്ചയാക്കി ഗുഫ്തുഗു ഫിലിം ഫെസ്റ്റ്. ഞായറാഴ്ച്ച കോഴിക്കോട് കൈരളി ശ്രീ തീയറ്റർ കോംപ്ലക്സിലെ വേദി ഓഡിറ്റോറിയത്തിലാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. സംവിധായകനും എഴുത്തുകാരനുമായ മുഹ്സിൻ പരാരിയാണ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന്റെ പോരാട്ടങ്ങളെക്കുറിച്ചുള്ള ഡോക്യൂമെന്ററിയോടെയായിരുന്നു ഫിലിം ഫെസ്റ്റിവലിന്റെ തുടക്കം. ശേഷം നടന്ന ഓപ്പൺ ഫോറത്തിൽ താൻ കടന്നുപോയ സങ്കീർണത നിറഞ്ഞ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തോൽക്കുക, പോരാടുക ജയിക്കും വരെ തുടരുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ തടവുകാരായ സിദ്ദീഖ് കാപ്പൻ, റാസിഖ് റഹീം, ത്വാഹാ ഫസൽ സിനിമ പ്രവർത്തകരായ ജോളി ചിറയത്ത്, പ്രതാപ് ജോസഫ്, രാംദാസ് കടവള്ളൂർ എന്നിവർ വിവിധ സെഷനുകളിലായി സംസാരിച്ചു. യുപിയിലെ ജയിലിൽ കഴിയവെ നേരിട്ട മനുഷ്യത്വ രഹിതമായ സാഹചര്യങ്ങൾ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങളും പരിഷ്‌കരണത്തിന്റെ ആവശ്യകതയും എന്ന സെഷനിൽ സിദ്ദീഖ് കാപ്പൻ വിശദീകരിച്ചു. കേരളത്തിലെ ജയിലുകളിൽ രാഷ്ട്രീയ തടവുകാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു ത്വാഹയും റാസിഖും സംസാരിച്ചത്.
എന്ന് പ്രതിരോധത്തിന്റെ സിനിമ, ആവശ്യകത, സാധ്യതകൾ വെല്ലുവിളികൾ എന്ന സെഷനിലാണ് ജോളി ചിറയത്ത് സംസാരിച്ചത്. സിനിമ മേഖലയിൽ നേരിടുന്ന വിവേചനങ്ങളും പ്രതിസന്ധികളും സെഷനിൽ ചർച്ചയായി. പ്രോപഗണ്ട സിനിമകളുടെ കടന്നുവരവും സിനിമയിലൂടെ പ്രതിരോധം എങ്ങനെ സാധ്യമാകും എന്നതും ചർച്ച ചെയ്യപ്പെട്ടു.
Adjust Story Font
16