Quantcast

'സിനിമ റിവ്യൂ പാടില്ലെന്നു പറഞ്ഞില്ല'-നെഗറ്റീവ് റിവ്യൂ വിവാദത്തിൽ ഹൈക്കോടതി

റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന് ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2023-10-10 08:40:53.0

Published:

10 Oct 2023 8:26 AM GMT

Kerala High Court on Cinema negative review, Kerala High Court on movie negative review
X

കൊച്ചി: സിനിമ നെഗറ്റീവ് റിവ്യൂ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. സിനിമ റിവ്യൂവിന് കോടതി വിലക്കേർപ്പെടുത്തിയില്ല. റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന് ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ബ്ലാക്ക്‌മെയിൽ ചെയ്യുന്ന വ്‌ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടത്. ജയിലിൽ പോകാൻ തയാറാണെന്നു വിളിച്ചുപറയുന്ന വ്‌ളോഗർമാർ അങ്ങനെ പൊകട്ടെയെന്ന് കോടതി പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത്രയും കാലം എന്തു ചെയ്‌തെന്നും കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് അസോസിയേഷൻ രംഗത്തുവന്നതെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം, റിവ്യൂവിനെതിരെ പ്രത്യേക പ്രോട്ടോക്കോൾ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും വ്യക്തമാക്കി. പ്രോട്ടോക്കോൾ തയാറാക്കുന്നതിനുമുൻപ് സിനിമയുടെ പ്രൊഡ്യൂസർമാരെയും ഡയറക്ടർമാരെയും കേൾക്കണമെന്നും ഡി.ജി.പി അറിയിച്ചു.

Summary: The Kerala High Court clarifies that not any order issued, saying no review should be made within seven days of the film's release

TAGS :

Next Story