Quantcast

പ്രാർത്ഥനയോടെ രാജ്യം; ലതാ മങ്കേഷ്‌ക്കറുടെ നില അതീവ ഗുരുതരം, വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു

ജനുവരി എട്ടിനാണ് ലതാ മങ്കേഷ്‌ക്കറെ കോവിഡ് ബാധിച്ച് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-02-05 13:18:44.0

Published:

5 Feb 2022 1:17 PM GMT

പ്രാർത്ഥനയോടെ രാജ്യം; ലതാ മങ്കേഷ്‌ക്കറുടെ നില അതീവ ഗുരുതരം, വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു
X

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായിക ലതാ മങ്കേഷ്‌ക്കർ വീണ്ടും ഗുരുതരാവസ്ഥയിൽ. ഏതാനും നാളായി ആരോഗ്യനില ഭേദപ്പെട്ടുവരികയായിരുന്നു. എന്നാൽ, ഇന്ന് വീണ്ടും നില വഷളായി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് അവർ.

ജനുവരി എട്ടിനാണ് ലതാ മങ്കേഷ്‌ക്കർക്ക് കോവിഡ് ബാധിക്കുന്നത്. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചാണ് ആരോഗ്യനില ഗുരുതരമായത്. പിന്നാലെ ബ്രീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്കുശേഷം സാധാരണനിലയിലേക്ക് മടങ്ങിവരുമ്പോഴാണ് വീണ്ടും സ്ഥിതി വഷളായത്.

അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് ലതാ മങ്കേഷ്‌ക്കറെന്ന് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോ. പ്രതീക് സംദാനി അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തുടരും. ചികിത്സയോട് അവർ പ്രതികരിക്കുന്നുണ്ടെന്നും പ്രതീക് പറഞ്ഞു.

ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഇതിഹാസ ഗായികമാരിൽ ഒരാളായാണ് ലതാ മങ്കേഷ്‌ക്കർ എണ്ണപ്പെടുന്നത്. 1942ൽ 13-ാം വയസിൽ സംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ച അവർ ഇതിനകം വിവിധ ഇന്ത്യൻ ഭാഷകളിലായി 30,000ത്തോളം പാട്ടുകളാണ് പാടിയത്. ഇന്ത്യയുടെ മെഡലി രാജ്ഞിയായി അറിയപ്പെടുന്ന ലതയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് അടക്കമുള്ള ചലച്ചിത്രരംഗത്തെ സുപ്രധാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Summary: Lata Mangeshkar's health condition worsens again, to remain in ICU of the Breach Candy Hospital in south Mumbai

TAGS :

Next Story