വീണ്ടും ഹാന്‍ഡ് ഗോള്‍: സിറ്റിയെ ഞെട്ടിച്ച് വോള്‍വ്‌സ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കി കുഞ്ഞന്മാരായ വോള്‍വ്‌സ്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പാലിച്ചത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. ആദ്യ ഗോള്‍ നേടിയത് വോള്‍വ്‌സും. 57ാം മിനിറ്റില്‍ വില്ലി ബോളിയായിരുന്നു സിറ്റിയുടെ വലകുലുക്കിയത്. എന്നാല്‍ വോള്‍വ്‌സിന്റെ ആഘോഷങ്ങള്‍ക്ക് അധികം ആയുസ് കൊടുത്തില്ല ഗാര്‍ഡിയോളയുടെ സംഘം.
69ാം മിനുറ്റില്‍ എയ്‌മെറിക് ലാപോര്‍ട്ടിലൂടെ സിറ്റി ഗോള്‍ മടക്കി. ഇതോടെ സിറ്റിയുടെ ഗോള്‍വീര്യവും കഴിഞ്ഞു. വോള്‍വ്‌സിന്റെ വലയിലേക്ക് പന്തെത്തിക്കാന്‍ പിന്നീടവര്‍ക്ക് കഴിഞ്ഞതുമില്ല. ഫലമോ ഈ സീസണിലെ സിറ്റിയുടെ ആദ്യ സമനിലയും. 72 ശതമാനം ബോള്‍ പൊസഷനും സിറ്റിക്കായിരുന്നെങ്കിലും അതൊന്നും സ്‌കോര്‍ബോര്‍ഡില്‍ പ്രതിഫലിച്ചില്ല. വിവാദമായൊരു ഗോളായിരുന്നു വോള്‍വ്‌സിന്റെത്. അതും ഫുട്‌ബോള്‍ ലോകം എന്നും ചര്‍ച്ചയാകുന്ന ഹാന്‍ഡ് ഗോള്‍.
ബോക്‌സിലേക്ക് വളഞ്ഞുവന്നൊരു ക്രോസിന് തലവെച്ച വില്ലിബോളിയുടെ കൈയില്‍ തട്ടിയാണ് പന്ത് വലയിലെത്തിയത്. വീഡിയോ സഹായം ഇല്ലാത്തത് വോള്‍വ്‌സിന് തുണയായെന്ന് മാത്രം. പക്ഷേ മത്സര ശേഷം വോള്‍വ്‌സ് നായകന്‍ പറഞ്ഞത്, വില്ലി ബോളിയുടെ വിവാദ ഗോള്‍ കണ്ടില്ലെന്നാണ്. പക്ഷേ ആ ഗോള്‍ ഞങ്ങളര്‍ഹിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Great scenes at #wolvesvcity. Handball which led to a goal for the @Wolves. Due to no #VAR the goal counts. Apparently (will have to see the scene again) handball in the box of Wolves, no penalty for @ManCity. NoVARnoFairness #Rigged #WOLMCI #wolvescity pic.twitter.com/adwrdbgHjD
— Eddi Szilard (@Eddi_Szilard) August 25, 2018
Adjust Story Font
16