ചാമ്പ്യന്‍സ് ലീഗ്; ബാഴ്സക്കും പി.എസ്.ജിക്കും സമനില, ലിവര്‍പൂള്‍ തോറ്റു
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയെ സമനിലയില്‍ കുരുക്കി ഇന്റര്‍മിലാന്‍. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം അടിച്ചു. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ റെഡ്സ്റ്റാര് ബെല്‍ഗ്രേഡിനോട്ലിവര്‍പൂള്‍ തോറ്റു.
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയെ സമനിലയില്‍ കുരുക്കി ഇന്റര്‍മിലാന്‍. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം അടിച്ചു. ഗ്രൂപ്പ് സി യിലെ മത്സരത്തില്‍ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനോട് ലിവര്‍പൂള്‍ തോറ്റു. അത്‌ലറ്റികോ മാഡ്രിഡ് ബെറൂസിയ ഡോട്മുണ്ടിനെ പരാജയപ്പെടുത്തി യപ്പോള്‍ നപ്പോളിയും പി.എസ് ജിയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു.
പരിക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന നായകന്‍ ലയണല്‍ മെസിയില്ലാതെയാ യിരുന്നു ഒരിക്കല്‍ കൂടി ബാഴ്സ കളത്തിലിറങ്ങിയത്. എന്നല്‍ മെസിയുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചില്ല. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബാഴ്സലോണയാണ് ആദ്യ ഗോള്‍ നേടിയത്. 83ാം മിനുട്ടില്‍ മാല്‍കോയുടെ വകയായിരുന്നു ഗോള്‍. എന്നാല്‍ ബാഴ്സയുടെ ആഹ്ലാദത്തിന് അഞ്ച് മിനുട്ടിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്‍ഡിയാണ് തിരിച്ചടിച്ചത്. 87ാം മിനുറ്റിലായിരുന്നു ഇക്കാര്‍ഡിയുടെ മറുപടി ഗോള്‍. അതോടെ മത്സരം സമനിലയിലേക്ക്.
അതിനിടെ ഗ്രൂപ്പ് സി യില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. സെര്‍ബിയന്‍ ക്ലബ്ബായ റെഡ്സ്റ്റാറാണ് ലിവര്‍പൂളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പി.എസ്.ജിക്ക് ഒരിക്കല്‍ കൂടി സമനിലയിലേക്ക് പോവേണ്ടി വന്നു. നാപ്പോളിക്കെതിരെ 1-1 എന്ന സമനിലയിലെത്താനായിരുന്നു കവാനിയുടെയും കൂട്ടരുടെയും വിധി.
ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ മികച്ച ഫോമിലുള്ള ബെറൂസിയ ഡോട്ട് മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റികോ മാഡ്രിഡ് തോല്‍പ്പിച്ചു. മുന്‍ സൂപ്പര്‍ തരം തീയറി ഹെന് റി പരിശീലിപ്പിക്കുന്ന മൊണോക്കോയ്ക്കും വിജയം കണ്ടെത്താനായില്ല. ബെല്‍ജിയം ക്ലബ് ബ്രുഗെ 4-0 ത്തിനാണ് മൊണോക്കെയെ തോല്‍പ്പിച്ചത്. പി.എസ്.വി ഐന്തോവനെ പരാജയപ്പെടുത്തിയ ടോട്ടന്‍ഹാം നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ വിജയം.
Adjust Story Font
16