ചൂടന്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളുമായി പ്രവാസി കൂട്ടായ്മകള്‍
ചൂടന്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളുമായി പ്രവാസി കൂട്ടായ്മകള്‍
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബഹ് റൈനില്‍ നിരവധി രാഷ്ട്രീയ ചര്‍ച്ചകളും പരിപാടികളുമാണ് പ്രവാസി കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബഹ് റൈനില്‍ നിരവധി രാഷ്ട്രീയ ചര്‍ച്ചകളും പരിപാടികളുമാണ് പ്രവാസി കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചര്‍ച്ചാസദസ്സുകളില്‍ നാട്ടിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം സജീവ ചര്‍ച്ചയാകുന്നു.
വിവിധ രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകളെ പങ്കെടുപ്പിച്ച് നടത്തുന്ന ചര്‍ച്ചാസദസ്സുകളില്‍ ചൂടുള്ള രാഷ്ട്രീയ സംവാദങ്ങളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രവാസികളുടെ പ്രതികരണങ്ങള്‍ കൊണ്ട് സജീവമാകുന്ന പരിപാടികള്‍ വിവിധ സംഘടനകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്നു. നിലപാട് ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അദ് ലിയയിലെ കാള്‍ട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചര്‍ച്ച വിവിധ സാമൂഹിക പ്രവർത്തകരുടെയും സംഘടനാ പ്രതിനിധികളുടെയും ഒത്തുചേരലായി പരിപാടി മാറി. രാഷ്ട്രീയ വിഷയങ്ങളോടൊപ്പം പ്രവാസികള്‍ അഭിമുഖീകരികുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും പരിപാടിയില്‍ ചര്‍ച്ച നടന്നു. നജീബ് ചര്‍ച്ചയുടെ അവതാരകനായിരുന്നു.
ബഹ് റൈന്‍ കേരളീയ സമാജം പ്രസംഗ വേദി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രകടനപത്രികയും അടിസ്ഥാനവികസനവും എന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്. വിവിധ രാഷ്ടീയ സംഘടനാ പ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും ചര്‍ച്ചയില്‍ സംസാരിച്ചു. സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഇ.വി.രാജീവന്‍ ചര്‍ച്ച നിയന്ത്രിച്ചു. സുധി പുത്തന്‍ വേലിക്കര, അഡ്വ.ജോയ് വെട്ടിയാടന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Adjust Story Font
16