Quantcast

കുവൈത്തില്‍ തൊഴില്‍ പ്രാവീണ്യം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍

MediaOne Logo

Sithara

  • Published:

    30 Jun 2017 9:01 PM GMT

കുവൈത്തില്‍ തൊഴില്‍ പ്രാവീണ്യം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍
X

കുവൈത്തില്‍ തൊഴില്‍ പ്രാവീണ്യം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍

സ്വകാര്യ മേഖലയില്‍ സ്വദേശി തൊഴിൽശക്തിയുടെ തോത് വർധിപ്പിക്കുമെന്നു കുവൈത്ത് തൊഴിൽ മന്ത്രി.

സ്വകാര്യ മേഖലയില്‍ സ്വദേശി തൊഴിൽശക്തിയുടെ തോത് വർധിപ്പിക്കുമെന്നു കുവൈത്ത് തൊഴിൽ മന്ത്രി. പൗരന്മാരുടെ തൊഴില്‍ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനായി പ്രത്യേകം പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും മന്ത്രി ഹിന്ദ് അൽ സബീഹ് പ്രസ്താവനയിൽ അറിയിച്ചു.

സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കാൻ സന്നദ്ധരാകുന്ന സ്വദേശി യുവാക്കളുടെ എണ്ണത്തിൽ അടുത്തകാലത്തായി വർദ്ധനവുണ്ടായതാണ് തൊഴിൽ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇത്തരക്കാർക്ക് പ്രോത്സാഹനം നൽകുന്നതിനും കൂടുതൽ സ്വദേശി ചെറുപ്പക്കാരെ ആകർഷിക്കാനും ആറ് മാസത്തിനുള്ളിൽ തൊഴിൽ മന്ത്രാലയം പ്രത്യേക പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ഹിന്ദ് അൽ സബീഹ് പറഞ്ഞു. നിലവിൽ 20000ത്തോളം സ്വദേശികളാണ് സർക്കാർ ജോലിക്കായി സിവിൽ സർവീസ് കമ്മീഷനിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഇവരിൽ നല്ലൊരു ശതമാനത്തിന് സ്വകാര്യമേഖലയിൽ നിയമനം സാധ്യമാക്കുന്ന പദ്ധതിയാണ് മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്. സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകൾ സ്വദേശികൾക്ക് സംവരണം ചെയ്തും നിലവിലുള്ള വിദേശികളെ ആവശ്യാനുസരണം ഒഴിവാക്കിയുമായിരിക്കും ഇത് സാധ്യമാക്കുകയെന്നും മന്ത്രി സൂചിപ്പിച്ചു.

തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശാനുസരണം കോ ഓപറേറ്റിവ് സൊസൈറ്റികളിൽ സ്വദേശി ഉദ്യോഗാർത്ഥികൾക്ക്‌ മുൻഗണന നൽകുമെന്ന് കൺസ്യൂമർ കോ ഓപ് സൊസൈറ്റീസ് യൂണിയൻ ദിവസം വ്യക്തമാക്കിയിരുന്നു. സർക്കാർ മേഖലക്ക് പുറമെ സ്വകാര്യ മേഖലയിലും സ്വദേശിവൽക്കരണം പ്രാവർത്തികമാക്കാനുള്ള നീക്കം ഇന്ത്യക്കാര്‍ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story