Quantcast

ദുബൈ ഫ്രെയിം ഒരുക്കിയതിൽ മലയാളിയും

MediaOne Logo

Jaisy

  • Published:

    17 Feb 2018 5:01 AM GMT

ബുർജ്​ ഖലീഫ, എമിറേറ്റ്സ്​ ടവർ എന്നിവക്കു പുറമെ ദുബൈ ഫ്രെയിം യാഥാർഥ്യമാക്കുന്നതിൽ യത്നിച്ച പാലക്കാട്​ സ്വദേശി രവികുമാർ ഏറെ ആഹ്ലാദത്തിലാണ്

ദുബൈയിലെ ഏതൊരു വിസ്മയ സൗധത്തിനു​ പിന്നിലും മലയാളി സാന്നിധ്യം ഉണ്ടാകും എന്നത്​ വെറും പറച്ചിൽ മാത്രമല്ല. ബുർജ്​ ഖലീഫ, എമിറേറ്റ്സ്​ ടവർ എന്നിവക്കു പുറമെ ദുബൈ ഫ്രെയിം യാഥാർഥ്യമാക്കുന്നതിൽ യത്നിച്ച പാലക്കാട്​ സ്വദേശി രവികുമാർ ഏറെ ആഹ്ലാദത്തിലാണ്​.

ദുബൈ ഫ്രെയിമിന്റെ ഡിസൈൻ കൺസൾട്ടന്റും സൂപ്പർവിഷൻ കൺസൾട്ടന്റുമാണ്​ രവികുമാർ. ​ ദുബൈ നഗരത്തിന്റെ പുതിയ വിസ്മയത്തിൽ തന്റേതായ കയ്യൊപ്പ്​ ചാർത്താൻ സാധിച്ചതിന്റെ സംതൃപ്തി അദ്ദേഹം മറച്ചു പിടിക്കുന്നില്ല. ലോകപ്രസിദ്ധ ആർക്കിറ്റെക് ഫെർണാൻഡോ അഡോണിസാണ് വിസ്മയ കെട്ടിടം മാതൃക ചെയ്തത്. ടവറുകളുടെ നാടായ ദുബായില്‍ നാല് ടവറുകള്‍ മനോഹരമായി ഘടിപ്പിച്ച പോലെയാണിത്​. ദുബൈ ഫ്രെയിം ലോകത്തു തന്നെ വേറിട്ടതാകുന്നത്​ എന്തുകൊണ്ടെന്ന്​ രവികുമാർ പറഞ്ഞു തരും. എന്നാൽ നിർമാണം അത്ര ലളിതമായിരുന്നില്ല. ഏറ്റവും കടുത്ത വെല്ലുവിളി തന്നെയാണ്​ ഒരു ഘട്ടത്തിൽ മറികടന്നത്​. ലോകോത്തര സൗധങ്ങളുടെ നിർമിതിയിൽ സുപ്രധാന പങ്ക്​ വഹിക്കാൻ സാധിച്ച ഒരു മലയാളി എഞ്ചിനീയർ എന്ന നിലക്ക്​ തന്റെ ഭാഗ്യത്തിന്​ അതിരുകളില്ലെന്നും രവികുമാർ സാക്ഷ്യപ്പെടുത്തുന്നു.

TAGS :

Next Story