ഏജന്റുമാരുടെ ചതിയില്‍ കുടുങ്ങി നിരവധി സ്ത്രീകള്‍ സൗദിയിലെത്തുന്നു
ഏജന്റുമാരുടെ ചതിയില്‍ കുടുങ്ങി നിരവധി സ്ത്രീകള്‍ സൗദിയിലെത്തുന്നു
മനുഷ്യക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു
ഏജന്റുമാരുടെ ചതിയില്‍ കുടുങ്ങി നിരവധി സ്ത്രീകള്‍ സൗദിയിലെത്തുന്നതായി പരാതി. മനുഷ്യക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഴിഞ്ഞ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍നിന്ന് നാല്‍പതോളം സ്ത്രീകള്‍ വന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ പലരെയും സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചു.
കഴിഞ്ഞ ദിവസം ജുബൈല്‍ ജയിലില്‍ അഭയം തേടിയ വയനാട് സ്വദേശിനി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യ കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഈ സംഘത്തിന്റെ ചതിയില്‍പെട്ടാണ് ഇവര്‍ സൌദിയിലെത്തിയത്. 70,000 രൂപ നല്‍കി സൗദി വിസ എടുത്തത്. ബോംബയില്‍ നിന്നും സൗദി വിസ സ്റ്റാമ്പ് ചെയ്ത ശേഷം ആ പേജ് ഇളക്കി മാറ്റി ഏജന്റ് ഇവരെ അബുദാബിയില്‍ സന്ദര്‍ശക വിസയില്‍ എത്തിച്ചു. അബുദാബിയില്‍ എത്തിയ ഉടന്‍ നേരത്തെ ഇളക്കി മാറ്റിയ വിസ അടിച്ച പേജ് പാസ്സ്പോര്‍ട്ടില്‍ യഥാസ്ഥാനത്ത് തിരികെ സ്ഥാപിച്ചു. തുടര്‍ന്ന് അബുദാബിയില്‍ നിന്നും സൗദിയിലേക്ക് കയറ്റിവിട്ടു.
ഗാര്‍ഹിക വിസയില്‍ സൌദിയിലേക്ക് വരാന്‍ ഇന്ത്യയില്‍ എമിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാണ്. സ്പോണ്‍സര്‍ നിശ്ചിത പണം കെട്ടിവെക്കുകയും കരാറില്‍ ഒപ്പിടുകയും ചെയ്താല്‍ മാത്രമേ എമിഗ്രേഷന്‍ ലഭിക്കുകയുള്ളൂ. ഈ കടമ്പ ഒഴിവാക്കാനാണ് പാസ്പോര്‍ട്ടില്‍ സൗദി വിസ സ്റ്റാമ്പ് ചെയ്ത ശേഷം പേജ് ഇളക്കി മാറ്റുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍നിന്ന് നാല്‍പതോളം സ്ത്രീകള്‍ വന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഇതില്‍ പലരെയും സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലേക് തിരിച്ചയച്ചിട്ടുണ്ട്. ഗാര്‍ഹിക വിസയില്‍ വരുന്നവര്‍ കരാര്‍ ഒപ്പിട്ടതിനു ശേഷം മാത്രമേ സൌദിയിലേക്ക് വരാന്‍ പാടുള്ളുവെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Adjust Story Font
16