Quantcast

സർക്കാർ ജീവനക്കാരുടെ ഹാജർനില രേഖപ്പെടുത്താൻ പഞ്ചിങ്​ സംവിധാനം കർശനമായി നടപ്പാക്കുമെന്ന് കുവൈത്ത്

MediaOne Logo

Jaisy

  • Published:

    26 May 2018 8:37 PM GMT

സർക്കാർ ജീവനക്കാരുടെ ഹാജർനില രേഖപ്പെടുത്താൻ പഞ്ചിങ്​ സംവിധാനം കർശനമായി നടപ്പാക്കുമെന്ന് കുവൈത്ത്
X

സർക്കാർ ജീവനക്കാരുടെ ഹാജർനില രേഖപ്പെടുത്താൻ പഞ്ചിങ്​ സംവിധാനം കർശനമായി നടപ്പാക്കുമെന്ന് കുവൈത്ത്

ഇക്കാര്യത്തിൽ ആര്‍ക്കും ഇളവ് അനുവദിക്കില്ല

രാജ്യത്ത്​ സർക്കാർ ജീവനക്കാരുടെ ഹാജർനില രേഖപ്പെടുത്താൻ പഞ്ചിങ്​ സംവിധാനം കർശനമായി നടപ്പാക്കുമെന്ന് കുവൈത്ത് സിവിൽ സർവീസ്​ കമ്മീഷൻ. ഇക്കാര്യത്തിൽ ആര്‍ക്കും ഇളവ് അനുവദിക്കില്ല. അതേസമയം, സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകർക്ക് തൽക്കാലത്തേക്ക് ഇളവ് നൽകിയിട്ടുണ്ട്.

മറ്റ് വകുപ്പുകളെ അപേക്ഷിച്ച് കൂടുതൽ പഞ്ചിങ്​ മെഷീനുകൾ ആവശ്യമായ മേഖലയാണ് സ്കൂളുകൾ. ഭൂരിപക്ഷം സ്കൂളുകളിലും ഇപ്പോഴും പഞ്ചിങ്​ മെഷീനുകൾ സ്ഥാപിച്ചു കഴിഞ്ഞിട്ടില്ല. ഇതിനാൽ മാത്രമാണ് അധ്യാപകർക്ക് ഹാജർനില രേഖപ്പെടുത്താൻ പഴയ രീതി തന്നെ തുടരുന്നത്. എന്നാൽ, ഇത് താൽക്കാലികം മാത്രമാണെന്നും എല്ലാ വിദ്യാലയങ്ങളിലും സംവിധാനം ഒരുക്കുന്നതോടെ വിരലടയാള പഞ്ചിങ്​ രീതി നിർബന്ധമാക്കുമെന്നും സി.എസ്​.സി വ്യക്തമാക്കിയിട്ടുണ്ട്​. നിലവിൽ അംഗപരിമിതിയുള്ള ജീവനക്കാർക്ക് മാത്രമാണ് വിരലടയാളം പതിച്ചുകൊണ്ട് ഹാജർ രേഖപ്പെടുത്തുന്നതിൽ ഇളവുള്ളത്. നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണിത്. ജോലിയിൽ സുതാര്യത വരുത്തുകയും അതിലൂടെ ഖജനാവിന് നഷ്​ടം സംഭവിക്കുന്നത് ഇല്ലാതാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് സിവിൽ സർവീസ്​ കമീഷൻ (സി.എസ്​.സി) കൂട്ടിച്ചേർത്തു.ഇന്ന് മുതലാണ് രാജ്യവ്യാപകമായി പഞ്ചിംഗ് സംവിധാനം നിയമപ്രകാരം ആരംഭിച്ചത്.

TAGS :

Next Story