Quantcast

സൗദിയിൽ കോവിഡ് രോഗികൾ കുറയുന്നു

1106 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1274 പേർക്ക് ഭേദമായിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    29 May 2021 6:34 PM GMT

സൗദിയിൽ കോവിഡ് രോഗികൾ കുറയുന്നു
X

ഇന്ന് 1,106 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 1,274 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 7,334 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് വീണ്ടും കോവിഡ് മുക്തി പുതിയ കേസുകളേക്കാൾ മുന്നിലെത്തിയത്. 1106 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1274 പേർക്ക് ഭേദമായിട്ടുണ്ട്. 14 പേരുടെ മരണവും സ്ഥിരീകരിച്ചു.

ഇന്ന് ആക്ടീവ് കേസുകളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വിവിധ ആശുപത്രികളിലായി 10,013 പേരാണ് ചികിത്സയിലുള്ളത്. അതേ സമയം ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി 1394 ലെത്തി. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 4, 48, 284 പേർക്കാണ്. അതിൽ 4, 30,937 പേർക്കും ഭേദമായിട്ടുണ്ട്.

7,334 പേർ മരിക്കുകയും ചെയ്തു. ഒരു കോടി മുപ്പത്തി എട്ട് ലക്ഷത്തിലധികം പേർക്ക് ഇത് വരെ വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മക്കയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

TAGS :

Next Story