Quantcast

തുർക്കിക്കും സിറിയക്കും കാരുണ്യ ഹസ്തം; ബഹ്റൈൻ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ നാല് ദശലക്ഷം ദിനാർ സമാഹരിച്ചു

ബഹ്റൈൻ ടി.വിയുടെ ആഭിമുഖ്യത്തിൽ മൂന്ന് മണിക്കൂർ നേരം നടത്തിയ സഹായ സംരംഭയത്നവും വൻ വിജയമായി

MediaOne Logo

Web Desk

  • Updated:

    2023-02-24 19:58:03.0

Published:

24 Feb 2023 7:53 PM GMT

Turkey, Syria, Bahrain, തുര്‍ക്കി, സിറിയ, ബഹ്റൈന്‍
X

മനാമ: ഭൂകമ്പം നാശം വിതച്ച തുർക്കിയിലെയും സിറിയയിലെയും മനുഷ്യർക്ക് സഹായമേകാൻ ബഹ്റൈൻ മുൻകയ്യെടുത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് മികച്ച പ്രതികരണം. ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് നാല് ദശലക്ഷം ദിനാർ ഇതേവരെ സമാഹരിച്ചതായി അധിക്യതർ അറിയിച്ചു.

റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിൽ ആരംഭിച്ച ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് നടക്കുന്ന സഹായ ധന ശേഖരണം രാജ്യത്ത് ജനകീയമാവുകയാണ്. യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധിയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് നാസിർ ബിൻ ഹമദ് അൽ ഖലീഫ ദശലക്ഷം ദിനാറാണു ബഹ്റൈൻ രാജകുമാരൻ നൽകിയത്.

രാജ്യത്ത് പ്രവർത്തിക്കുന്ന പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിച്ചു. ബഹ്റൈൻ ടി.വിയുടെ ആഭിമുഖ്യത്തിൽ മൂന്ന് മണിക്കൂർ നേരം നടത്തിയ സഹായ സംരംഭയത്നവും വൻ വിജയമായി. സഹായ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ശൈഖ് നാസിർ ബിൻ ഹമദ് അൽ ഖലീഫയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദും തുർക്കി സന്ദർശിക്കും. യു.എന്നുമായി ചേർന്ന് ദുരിതാശ്വാസ പദ്ധതികൾ ചെയ്യുന്നതിന്‍റെ സാധ്യതകളാണ് പരിശോധിക്കുക. ദുരിതത്തിലകപ്പെട്ടവർക്ക് മെച്ചപ്പെട്ട താമസവും ഭക്ഷണവും ഏർപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് അധിക്യതർ അറിയിച്ചു.

TAGS :

Next Story