കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച 654 പേർക്ക് പ്രിൻസ് സൽമാൻ മെഡൽ
ബഹ്റൈനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച മന്ത്രിമാരുൾപ്പെടെയുള്ള 654 പേർക്ക് പ്രിൻസ് സൽമാൻ അവാർഡ് നൽകാൻ തീരുമാനിച്ച് ഉത്തരവ്. ഏറ്റവും പുതിയ ഗസറ്റിലാണ് അവാർഡിന് അർഹരായവരുടെ പേര് പ്രസിദ്ധീകരിച്ചത്. സൈനികർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ, പ്രവാസികൾ തുടങ്ങി വിവിധ മേഖലകളിൽ കോവിഡ് സേവനം ചെയ്തവർക്കാണ് അവാർഡ് നൽകുക.
തൊഴിൽ, സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, ശൈഖ് ഹമൂദ് ബിൻ അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് സൽമാൻ ബിൻ അഹ്മദ് ബിൻ സൽമാൻ ആൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ അലി ആൽ ഖലീഫ, അഖ്ബാർ അൽ ഖലീജ് ചീഫ് എഡിറ്റർ അൻവർ അബ്ദുറഹ്മാൻ, അൽ അയ്യാം എഡിറ്റർ ഈസ അശ്ശായിജി, അൽ ബിലാദ് എഡിറ്റർ മുഅ്നിസ് അൽ മർദി, അൽ വത്വൻ എഡിറ്റർ ഈഹാബ് അഹ്മദ് തുടങ്ങിയവരും അവാർഡിന് അർഹരായിട്ടുണ്ട്.
Next Story
Adjust Story Font
16