Quantcast

കുവൈത്തിൽ വാക്‌സിനെടുക്കാത്ത അധ്യാപകരും വിദ്യാർഥികളും പി.സി.ആർ പരിശോധന നടത്തണം

വാക്‌സിൻ എടുക്കാത്ത 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികളും അധ്യാപകരും സ്‌കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന ഫലം ഹാജരാക്കണമെന്നാണ് നിർദേശം.

MediaOne Logo

Web Desk

  • Published:

    3 March 2022 5:12 PM GMT

കുവൈത്തിൽ വാക്‌സിനെടുക്കാത്ത അധ്യാപകരും വിദ്യാർഥികളും പി.സി.ആർ പരിശോധന നടത്തണം
X

കുവൈത്തിൽ വാക്‌സിനെടുക്കാത്ത അധ്യാപകരും വിദ്യാർത്ഥികളും സ്‌കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് പി.സി.ആർ പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസമന്ത്രാലയം. ഇമ്മ്യൂൺ സ്റ്റാറ്റസ് ഇല്ലാത്ത അധ്യാപകർക്കും വിദ്യാർഥികൾക്കും ആണ് തീരുമാനം ബാധകമാകുക . അതേസമയം പി.സി.ആർ നിബന്ധന ഒഴിവാക്കണമെന്ന് പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടു. സർക്കാർ സ്വകാര്യ വിദ്യാലയങ്ങൾക്ക് ഒരുപോലെ ബാധകമാകുന്നതാണ് പി.സി.ആർ നിബന്ധനയെന്ന് വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങളെ ഉദ്ദരിച്ചു 'അൽ അംബ' പത്രം റിപ്പോർട്ട് ചെയ്തു.

വാക്‌സിൻ എടുക്കാത്ത 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികളും അധ്യാപകരും സ്‌കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന ഫലം ഹാജരാക്കണമെന്നാണ് നിർദേശം. നിശ്ചിത കാലയളവിൽ പി.സി.ആർ പരിശോധനാഫലം പുതുക്കണമെന്നും നിർദേശമുണ്ട്. ആരോഗ്യകാരണങ്ങളാൽ വാക്സിൻ എടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്കും കോവിഡ് പരിശോധന നിബന്ധന ബാധകമാണ്. ഇമ്മ്യൂൺ ആപ്പിൾ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് പി.സി.ആർ ഇല്ലാതെ പ്രവേശനം അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കോവിഡ് കേസുകൾ കുറയുകയും രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്‌കൂളുകളിലെ പി.സി.ആർ നിബന്ധന ഒഴിവാക്കണമെന്നു പാർലമെന്റ് അംഗം ഡോ. അഹമ്മദ് അൽ മത്തർ ആവശ്യപ്പെട്ടു. അടുത്ത ആഴ്ച സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്ന സാഹചര്യത്തിൽ ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം കുറക്കാൻ കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . നിരവധി രക്ഷിതാക്കളും പി.സി.ആർ ഒഴിവാക്കണമെന്നു വിദ്യാഭ്യാസമന്ത്രാലയത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്.


TAGS :

Next Story