Quantcast

'സലാല അടുക്കള' ലുലുവുമയി ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    5 Sep 2023 6:52 PM GMT

സലാല അടുക്കള ലുലുവുമയി ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചു
X

'സലാല അടുക്കള' ലുലുമായി ചേര്‍ന്ന് വാദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. രണ്ട് ദിവസം നീണ്ട് നിന്ന ആഘോഷ പരിപാടി പിന്നണി ഗായിക ഡോ. സൗമ്യ സനാതനന്‍ ഉദ്‌ഘാടനം ചെയ്തു.

സലാല അടുക്കള കണ്‍‌വീനര്‍ ഷാഹിദ കലാം അധ്യക്ഷത വഹിച്ചു. സലാല ലുലു ജനറൽ മാനേജർ മുഹമ്മദ് നവാബ് മുഖ്യാതിഥിയായിരുന്നു. ആദ്യ ദിവസം നടന്ന പായസ മത്സരത്തില്‍ വിവിധ പായസങ്ങള്‍ ഒരുക്കി വീട്ടമ്മമാര്‍ പങ്ക് ചേര്‍ന്നു.


പായസ മത്സരത്തില്‍ ഷംന ഇല്‍‌യാസ് ഒന്നാം സ്ഥാനവും ശ്രീനിത സാജന്‍ രണ്ടാം സ്ഥാനവും സനം മുസാഫിര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം ദിനം നടന്ന മലയാളി മങ്ക മത്സരത്തില്‍ രമ്യ സനല്‍ ഒന്നാമതെത്തി. നിമിഷ സാജു രണ്ടാം സ്ഥാനവും പാര്‍വതി എസ്. മൂന്നാം സ്ഥാനവും നേടി.

ലുലു മാനേജര്‍മാരായ സാഗര്‍ ,ഷൈജു, ഗോഡ് സണ്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ കലാ പരിപാടികളും നടന്നു ഡോ. സമീറ സിദ്ദീഖ്, അപര്‍ണ വരുണ്‍ , രശ്മി പ്രശാന്ത്, എന്നിവര്‍ സംബന്ധിച്ചു. ഷില്‍പ ജോണ്‍ നന്ദി പറഞ്ഞു. നൂറു കണക്കിന്‌ കുടുംബങ്ങള്‍ സംബന്ധിച്ചു. സലാല അടുക്കള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, കോര്‍ഡിനേറ്റര്‍മാരും പരിപാടിക്ക് നേത്യതം നല്‍‌കി.

TAGS :

Next Story