Quantcast

സൗദിയിലെ തൊഴിൽനിയമങ്ങളിൽ മാറ്റം; ശമ്പളം വൈകിയാൽ 3,000 റിയാൽ പിഴ

ഓരോ നിയമലംഘനങ്ങൾക്കുമുള്ള പരിഷ്‌കരിച്ച പിഴപ്പട്ടിക തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു.

MediaOne Logo

Web Desk

  • Published:

    18 Dec 2021 4:25 PM GMT

സൗദിയിലെ തൊഴിൽനിയമങ്ങളിൽ മാറ്റം; ശമ്പളം വൈകിയാൽ 3,000 റിയാൽ പിഴ
X

ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ച് പിഴ ഈടാക്കുന്ന രീതിക്ക് സൗദിയിൽ തുടക്കമായി. തൊഴിൽ നിയമലംഘനങ്ങൾക്ക് ചെറിയ സ്ഥാപനങ്ങൾക്ക് വലിയ പിഴ ഈടാക്കുന്ന രീതിക്ക് ഇതോടെ മാറ്റമായി. ഓരോ നിയമലംഘനങ്ങൾക്കുമുള്ള പരിഷ്‌കരിച്ച പിഴപ്പട്ടിക തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു.

ഇന്ന് മുതലാണ് തൊഴിൽ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിലെ മാറ്റം പ്രാബല്യത്തിൽ വന്നത്. ഒന്നു മുതൽ പത്ത് വരെ ജീവനക്കാരുള്ളത് ചെറു സ്ഥാപനങ്ങൾ. 11 മുതൽ അമ്പത് വരെ ജീവനക്കാരുള്ളത് ഇടത്തരം സ്ഥാപനങ്ങൾ. 51 മുതൽ മുകളിലേക്ക് ജീവനക്കാരുള്ളത് ഉയർന്ന സ്ഥാപനങ്ങൾ എന്നിങ്ങിനെയാണ് തരംതിരിവ്. കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് കുറഞ്ഞ പിഴയാകും ഇനി.

ചെറുകിട സ്ഥാപനങ്ങളുടെ പ്രതിസന്ധി കൂടി കണക്കിലെടുത്താണ് തീരുമാനം. തൊഴിൽ സ്ഥലത്തെ സുരക്ഷ, ആരോഗ്യ നടപടികൾ എന്നിവക്ക് നേരത്തെ എല്ലാ സ്ഥാപനങ്ങൾക്കും പിഴ പതിനായിരമായിരുന്നു. ഇതു മാറി. ഇനിമുതൽ ചെറു സ്ഥാപനങ്ങൾക്ക് 2500 റിയാൽ, ഇടത്തരക്കാർക്ക് 5,000, 50ലേറെ ജീവനക്കാരുള്ളവർക്ക് 10,000 എന്നിങ്ങിനെയാണ് പുതിയ നിരക്ക്. ജീവനക്കാർക്കും കുടുംബാഗങ്ങൾക്കും ഇൻഷൂറൻസ് നൽകാതിരുന്നാൽ ചെറു സ്ഥാപനങ്ങൾക്ക് 3000, മീഡിയം സ്ഥാപനങ്ങൾക്ക് 5,000ം, വലിയ സ്ഥാപനങ്ങൾക്ക് പതിനായിരവുമായിരിക്കും.

15 വയസിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിയമിച്ചാൽ ആദ്യ വിഭാഗത്തിന് 20,000 റിയാലും രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗത്തിന് 10,000 റിയാലുമാണ് പിഴ. പ്രസവത്തെ തുടർന്നുള്ള ആദ്യ ആറാഴ്ചകളിൽ സ്ത്രീകളെ ജോലിക്കെടുക്കുന്നതിനുള്ള പിഴ എല്ലാ വിഭാഗങ്ങൾക്കും 10,000 റിയാൽ ആയിരിക്കും. ജീവനക്കാരുടെ ശമ്പളം വൈകിച്ചാലും എല്ലാവർക്കും 3,000 റിയാൽ ആയിരിക്കും പിഴ.

TAGS :

Next Story