വിദേശ ഏജൻസികൾക്ക് സംഭാവന; മുന്നറിയിപ്പുമായി സൗദി ദേശീയ സുരക്ഷ ഏജൻസി
രാജ്യത്ത് അംഗീകാരമുള്ള ഏക ഏജൻസിയായ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെല്ലിലേക്ക സംഭാവന നൽകുവാനും ദേശീയ ഏജൻസി ആവശ്യപ്പെട്ടു
സൗദിയിൽ നിന്നും വിദേശ ഏജൻസികൾക്ക് സംഭാവന നൽകുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ദേശീയ സുരക്ഷാ ഏജൻസി. വിദേശങ്ങളിലെ അഞ്ജാത ഏജൻസികൾക്കും വകുപ്പുകൾക്കും നൽകുന്ന സംഭാവനകൾ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും സുരക്ഷാ ഏജൻസി വ്യക്തമാക്കി.
സൗദിയിൽ കഴിയുന്ന സ്വദേശികൾക്കും വിദേശികൾക്കുമാണ് ദേശീയ സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകിയത്. വിദേശങ്ങളിലെ റിലീഫ് പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ, രാജ്യത്ത് അംഗീകാരമുള്ള ഏക ഏജൻസിയായ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെല്ലിലേക്ക സംഭാവന നൽകുവാനും ദേശീയ ഏജൻസി ആവശ്യപ്പെട്ടു. പകരം മറ്റു ഏജൻസികൾക്ക് നേരിട്ട പണം അയക്കുന്നവർ രാജ്യത്തെ നിയമ പ്രകാരം നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story
Adjust Story Font
16