Quantcast

ഇറാനിലേക്ക് ഇന്ത്യക്കാർക്ക് ഇനി വിസ വേണ്ട, സൗദിയും പട്ടികയിൽ; 33 രാജ്യങ്ങൾക്ക് വിസാ ഇളവ്

ഇറാനിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ ലോകത്തിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ടൂറിസം മന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-12-15 19:32:38.0

Published:

15 Dec 2023 7:11 PM GMT

Iran lifts visa requirements for 33 countries
X

സൗദിയും ഇന്ത്യയും ഉൾപ്പെടെയുള്ള 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി മുതൽ ഇറാനിലേക്ക് പോകാൻ വിസ ആവശ്യമില്ല. ഇറാനിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ ലോകത്തിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇറാൻ ടൂറിസം മന്ത്രി പറഞ്ഞു. എട്ട് വർഷത്തിന് ശേഷം ആദ്യമായി ഇറാനിൽ നിന്നുള്ള ഉംറ തീർഥാടകസംഘം ചൊവ്വാഴ്ച മുതൽ പുണ്യഭൂമിയിലെത്തും.

സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ലബനോൻ തുടങ്ങി 33 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇറാനിലേക്ക് പ്രവേശിക്കാൻ പുതിയതായി വിസയിൽ ഇളവ് അനുവദിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം ഇറാനിയൻ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് ദർഗാമി അറിയിച്ചതാണിക്കാര്യം. കഴിഞ്ഞ മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ 2016-ൽ വിച്ഛേദിക്കപ്പെട്ട സമ്പൂർണ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഇറാനും സൗദിയും തമ്മിൽ ധാരണയിലെത്തിയിരുന്നു, അതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ നിരവധി നയതന്ത്ര ബന്ധങ്ങൾ പുനസ്ഥാപിക്കുകയും ചെയ്തു.

എട്ട് വർഷത്തിന് ശേഷം ആദ്യമായി ഇറാനിൽ നിന്നുള്ള ഉംറ തീർഥാടക സംഘം ഈ മാസം 19 മുതൽ പുണ്യഭൂമിയിലെത്തും. ഇതിനായി സൗദി ഹജ്, ഉംറ മന്ത്രാലയവുമായി കൂടിയാലോചനകൾ നടത്തുകയും ധാരണ പത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തതായി ഇറാൻ ഹജ് ആന്റ് പിൽഗ്രിമേജ് ഓർഗനൈസേഷൻ മേധാവി അബ്ബാസ് ഹുസൈനി അറിയിച്ചു. 550 പേരടങ്ങിയ ആദ്യ തീർഥാടക സംഘം ചൊവ്വാഴച പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കും. 5 ദിവസം വീതും മക്കയിലും മദീനയിലുമായാണ് തീർഥാടക സംഘം കഴിയുക.

TAGS :

Next Story