സൗദിയിൽ വീണ്ടും ലുലുവിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു
ഔസാഫ് സഈദ് എന്നിവരുടെ സാന്നിധ്യത്തിൽ സൗദി നിക്ഷേപ മന്ത്രാലയ ഉപ മന്ത്രി അദ്‌നാൻ എം അൽ ശർഖി പുതിയ ഹൈപർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു
സൗദിയിൽ ലുലു ഗ്രൂപ്പിന്റെ ഇരുപത്തി നാലാമത്തെ ഹൈപ്പർ മാർക്കറ്റ് റിയാദിലെ മലസിൽ ഉദ്ഘാടനം ചെയ്തു. സൗദിയിൽ എല്ലാ മേഖലയിലും പ്രതീക്ഷ നൽകുന്നതാണ് സ്ഥിതിയെന്ന് ലുലു ഗ്രൂപ് ചെയർമാൻ എംഎ യൂസുഫലി പറഞ്ഞു. പത്തൊൻപത് പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി സൗദിയിൽ ലുലു തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ മാൾ തുറന്നതിന്റെ ഭാഗമായി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
മലസിലെ അലി ഇബ്ൻ അബി താലിബ് ബ്രാഞ്ച് റോഡിലാണ് ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള പുതിയ ഹൈപർമാർക്കറ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലി, ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ് എന്നിവരുടെ സാന്നിധ്യത്തിൽ സൗദി നിക്ഷേപ മന്ത്രാലയ ഉപ മന്ത്രി അദ്‌നാൻ എം അൽ ശർഖി പുതിയ ഹൈപർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
വിശാലമായ ഹൈപർ മാർക്കറ്റാണ് അൽ മലസിൽ തുറന്നത്. സൗദിയിലെ 24 ആമത്തെ ഹൈപ്പർമാർക്കറ്റ്. ഇതിനു പുറമെ 20 സൂപ്പർമാർക്കറ്റുകളുമടക്കം 44 വാണിജ്യ കേന്ദ്രങ്ങളടങ്ങുന്ന ശൃംഖലയായി ലുലുവിന് സൗദിയിൽ. ഇനി ഒന്നിനു പിറകെ ഒന്നായി തുറക്കാനിരിക്കുന്നത് 19 ഹൈപ്പർ മാർക്കറ്റുകളാണ്. നാലെണ്ണം വീതം റിയാദിലും ജിദ്ദയിലും. മൂന്നെണ്ണം ദമ്മാമിൽ. മദീന, ഹഫർഅൽബാതിൻ, ഖസീം, മക്ക, താഇഫ്, ഖമീസ്, നിയോം എന്നിവിടങ്ങളിൽ ഓരോന്ന് വീതവും. ആയിരക്കണക്കിന് പ്രവാസികൾക്കും സൗദി പൗരന്മാർക്കും ജോലിയവസരങ്ങൾ തുടരും.
ഭക്ഷണം, ഫാഷൻ, ലൈഫ്സ്റ്റൈൽ അവശ്യവസ്തുക്കൾ, ഇലക്ട്‌ട്രോണിക്‌സ് എന്നിവയുടെ ആഗോളതലത്തിലെ വിപുലമായ ശേഖരം മലസിലെ മാളിലുണ്ട്. മാൾ തുറന്നതിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും ലഭ്യം.വിഷൻ 2030 എന്ന സൗദിയുടെ സ്വപ്ന പദ്ധതിക്കൊപ്പം ലുലുവും പങ്കു ചേരുകയാണ്. മാറുന്ന സൗദിയിലെ സാഹചര്യം പ്രതീക്ഷയുള്ളതാണെന്നും എംഎ യൂസുഫലി പറഞ്ഞു.മാജിദ് അൽ ഗനീം, ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് എന്നിവരും സാമൂഹ്യ രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
Adjust Story Font
16