Quantcast

സൗദിയിൽ രണ്ട് ദിവസം കൂടി മഴ തുടരും; റോഡുകൾ ഗതാഗത യോഗ്യമാക്കി

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

MediaOne Logo

Web Desk

  • Published:

    15 Nov 2021 4:23 PM GMT

സൗദിയിൽ രണ്ട് ദിവസം കൂടി മഴ തുടരും; റോഡുകൾ ഗതാഗത യോഗ്യമാക്കി
X

സൗദിയിൽ കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായുള്ള മഴ രണ്ട് ദിവസം കൂടി തൂടരും. മക്കയിൽ മഴയുടെ പ്രത്യാഘാതം നേരിടുന്നതിനായി നലായിരത്തോളം ജീവനക്കാരെ നിയമിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മക്ക, റിയാദ്, കിഴക്കൻ പ്രവശ്യ എന്നിവിടങ്ങളിൽ രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, ജിദ്ദ, ത്വാഇഫ്, ഹായിൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ജൗഫ്, അൽ ഖസീം, ജിസാൻ എന്നിവിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴക്ക് സാധ്യതയുണ്ട്. കൂടാതെ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലുമുണ്ടാകും. കാഴ്ചയെ പ്രതികൂലമായി ബാധിക്കും വിധം പൊടിക്കാറ്റുയരുമെന്നും മുന്നറിയിപ്പുണ്ട്.

മക്കയിലെത്തുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മഴമൂലമുള്ള പ്രത്യാഘാതങ്ങൾ നേരിടുന്നതിനുമായി 4000 ത്തോളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ന് നേരിയ തോതിൽ മഴ പെ്തെങ്കിലും മറ്റു പല ഭാഗങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരുന്നു. ജിദ്ദയിൽ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. ഇതിൽ പല റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ താഴ് വാരങ്ങളിലൂടെയും മലഞ്ചെരുവുകളിലൂടെയും വാഹനമോടിക്കരുതെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.

In Saudi Arabia, the rains will continue for two more days as part of climate change. In Makkah, about 4,000 workers were deployed to deal with the effects of the rains. The Met Office said there would be strong dust storms and thunderstorms in many parts of the country.

TAGS :

Next Story