ലോകത്തിലെ ആദ്യ ലാഭരഹിത നഗരം റിയാദിൽ സ്ഥാപിക്കും:സൗദി കിരീടാവകാശി
യുവജനങ്ങൾക്കും സന്നദ്ധ സംഘങ്ങൾക്കും അവസരങ്ങളും പരിശീലന പരിപാടികളൊരുക്കും
ലോകത്തിലെ ആദ്യ ലാഭരഹിത നഗരം റിയാദിൽ സ്ഥാപിക്കുമെന്ന് സൗദി കിരീടാവകാശി. യുവജനങ്ങൾക്കും സന്നദ്ധ സംഘങ്ങൾക്കും അവസരങ്ങളും പരിശീലന പരിപാടികളൊരുക്കും. ശാസ്ത്രവും സാങ്കേതിക വിദ്യയും പഠനങ്ങളുമടക്കം അക്കാദമിക ചർച്ചകൾക്കും ഈ നഗരം വേദിയാകും. ഓപ്പൺ തിയറ്ററടക്കം മേഖലയുടെ നാൽപ്പത്തിനാല് ശതമാനവും തുറന്ന ഇടങ്ങളായിരിക്കും.
റിയാദിലെ വാദി ഹനീഫക്കടുത്ത് ഹയ്യ് ഇർഖയിലാണ്‌നോൺ പ്രോഫിറ്റ് സിറ്റി പദ്ധതി നടപ്പിലാക്കുക. 3.4 ചതു.കി.മീറ്റർ വിസ്തീർണ്ണമുണ്ടാകും. 44 ശതമാനം സ്ഥലം തുറന്ന ഹരിത ഇടങ്ങളായിരിക്കും ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സിറ്റിയാകും ഇതെന്ന് സൗദികിരീടാവകാശിയും മിസ്‌ക് ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപകനുമായ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. യുവജനങ്ങൾ, സന്നദ്ധ വിഭാഗം, അന്തർദേശീയ സംഘടനകൾ എന്നിവർക്ക് ഇവിടെ രജിസ്റ്റർ ചെയ്യാം.
അക്കാദമികൾ, കോളേജുകൾ, സമ്മേളന വേദി, ശാസ്ത്ര മ്യൂസിയം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ്, റോബോട്ടിക്സ് തുടങ്ങിയ മേഖലയിൽ സംവാദനങ്ങൾക്കും പഠനങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും നഗരം വേദിയാകും. ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഗാലറി, പെർഫോമിങ് ആർട്സ് തിയേറ്ററുകൾ, കളിസ്ഥലം, പാചക സ്ഥാപനം, പാർപ്പിട സമുച്ചയം എന്നിവയും ഇതിൽ ഉൾപ്പെടുന്നതായിരിക്കും. അമീർ മുഹമ്മദ് ബിൻ സൽമാൻ നോൺ പ്രോഫിറ്റ് സിറ്റി എന്ന പേരിലായിരിക്കും ഇതറിയപ്പെടുക.
The Saudi Crown Prince has announced that the world's first non-profit city will be established in Riyadh. Training programs will also provide opportunities for youth and volunteer groups. The city is also a venue for academic discussions, including science, technology and studies. Forty-four percent of the area, including open theaters, will be open spaces.
Adjust Story Font
16