Quantcast

കൊവിഡ് വ്യാപനം; ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് സൗദി ആരോഗ്യവകുപ്പ്

വിദേശത്തുനിന്ന് വരുന്ന യാത്രക്കാര്‍, പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കിയവരാണെങ്കില്‍ പോലും അഞ്ച് ദിവസത്തേക്ക് സാമൂഹിക സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കണം

MediaOne Logo

Web Desk

  • Updated:

    2021-12-19 12:11:05.0

Published:

19 Dec 2021 12:00 PM GMT

കൊവിഡ് വ്യാപനം; ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് സൗദി ആരോഗ്യവകുപ്പ്
X

റിയാദ്: ഒരിടവേളയ്ക്കു ശേഷം ലോകത്താകമാനം കൊവിഡ് വ്യാപനം തീവ്രമാകുന്നതിന്റെ പശ്ചാത്തലത്തില്‍, അനിവാര്യമല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ വകുപ്പ്(വിഖായ) ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പ്രത്യേകിച്ച് ഉയര്‍ന്ന അപകടസാധ്യതയുള്ള, കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ ലോകത്തിന്റെ പലഭാഗത്തും കൊവിഡ്19 കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളിലും ഒമിക്രോണ്‍ വകഭേദത്തിന്റെ ത്വരിതഗതിയിലുള്ള വ്യാപനവും ഗൗരവത്തിലെടുക്കണമെന്നും ആരോഗ്യ വകുപ്പ് നുന്നറിയിപ്പ് നല്‍കി.

വിദേശത്തുനിന്ന് വരുന്ന യാത്രക്കാര്‍, പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കിയവരാണെങ്കില്‍ പോലും അഞ്ച് ദിവസത്തേക്ക് സാമൂഹിക സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കണം. ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങള്‍ അനുഭപ്പെട്ടാല്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകാനും ശ്രദ്ദിക്കണമെന്ന് ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.

എല്ലാ സമയവും മാസ്‌ക് ധരിക്കുക, പൊതു ഇടങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും പോകാതിരിക്കുക, ഹസ്തദാനവും സ്പര്‍ശനങ്ങളും ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികളെല്ലാം കര്‍ശനമായി തന്നെ പാലിക്കണമെന്നും പ്രതിരോധ കുത്തിവയ്പ്പിന്റെയും ബൂസ്റ്റര്‍ ഡോസിന്റെയും പ്രാധാന്യവും ആരോഗ്യ വകുപ്പ് ഊന്നിപ്പറഞ്ഞു.

TAGS :

Next Story