Quantcast

സൗദി ഹജ്ജ് മന്ത്രി ഇന്ത്യയിൽ; ഇരു രാജ്യങ്ങൾക്കുമിടയിൽ ബജറ്റ് വിമാനങ്ങൾ വർധിപ്പിക്കും

തീർഥാടകരുടെ എണ്ണത്തിലുള്ള വർധന പരിഗണിച്ച് ഇന്ത്യയിൽ പുതിയ മൂന്ന് വിസ കേന്ദ്രങ്ങൾ കൂടി ആരംഭിക്കും.

MediaOne Logo

Web Desk

  • Published:

    5 Dec 2023 7:07 PM GMT

Saudi Hajj Minister in India Budget flights between the two countries will increase
X

ജിദ്ദ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇന്ത്യയിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ 74 ശതമാനത്തിൻ്റെ വർധനവുണ്ടായതായി സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ. തീർഥാടകരുടെ എണ്ണത്തിലുള്ള വർധനതീർഥാടകരുടെ എണ്ണത്തിലുള്ള വർധനവ് പരിഗണിച്ച് ഇന്ത്യയിൽ പുതിയ മൂന്ന് വിസ കേന്ദ്രങ്ങൾ കൂടി ആരംഭിക്കും. പരിഗണിച്ച് ഇന്ത്യയിൽ പുതിയ മൂന്ന് വിസ കേന്ദ്രങ്ങൾ കൂടി ആരംഭിക്കും.

കൂടാതെ കുറഞ്ഞ നിരക്കിൽ യാത്ര ഉറപ്പാക്കാനായി ഫ്ലൈ നാസ്, ഫ്ലൈ അദീൽ എന്നീ ബജറ്റ് വിമാന സർവീസുകൾ വർധിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ വർധിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഹജ്ജ് തീർഥാടകർക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ഹജ്ജ് പ്രക്രിയ കഴിയുന്നത്ര സൗകര്യപ്രദവും തടസരഹിതവുമാക്കാനും സഹകരിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഹജ്ജ് നിര്‍വഹിച്ചവരില്‍ 47 ശതമാനവും സ്ത്രീകളായിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന വേണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം സൗദി ഹജ്ജ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇത്തരം യാത്രക്കാര്‍ക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും അദ്ദേഹം ഉറപ്പുനല്‍കിയതായും സ്മൃതി ഇറാനി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സൗദി മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനധികളും അദ്ദേഹത്തെ അനുഗമിച്ചു.


TAGS :

Next Story