Quantcast

ഇസ്രയേൽ തകർത്ത ലൈബ്രറി പുനർനിർമിക്കണം; മുമ്പിൽ നിന്ന് ശൈഖ ബുദൂർ

21 വർഷം മുമ്പ് സ്ഥാപിക്കപ്പെട്ട സമീർ മൻസൂർ ലൈബ്രറിയിൽ വിവിധ ഭാഷകളിലായി ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്

MediaOne Logo

Web Desk

  • Published:

    24 Aug 2021 2:59 PM GMT

ഇസ്രയേൽ തകർത്ത ലൈബ്രറി പുനർനിർമിക്കണം; മുമ്പിൽ നിന്ന് ശൈഖ ബുദൂർ
X

ദുബായ്: ഇസ്രയേൽ സേന വ്യോമാക്രമണത്തിലൂടെ തകർത്ത ഗസ്സയിലെ സമീർ മൻസൂർ ലൈബ്രറി പുനർനിർമിക്കാൻ യുഎഇയിൽ നിന്ന് സഹായഹസ്തം. അന്താരാഷ്ട്ര പ്രസാധക സംഘടന (ഐപിഎ) പ്രസിഡണ്ടും കലിമാത് ഗ്രൂപ്പ് സിഇഒയുമായ ശൈഖ ബുദൂർ അൽ ഖാസിമിയാണ് സഹായവുമായി രംഗത്തെത്തിയത്. തന്റെ ഏറ്റവും പുതിയ പുസ്തകമായ വേൾഡ് ബുക്ക് കാപിറ്റലിന്റെ എല്ലാ വരുമാനവും ലൈബ്രറിക്ക് കൈമാറുമെന്ന് അവർ പ്രഖ്യാപിച്ചു.

21 വർഷം മുമ്പ് സ്ഥാപിക്കപ്പെട്ട സമീർ മൻസൂർ ലൈബ്രറിയിൽ വിവിധ ഭാഷകളിലായി ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. ലൈബ്രറി തകർത്തതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ശൈഖ ബുദൂറിന്റെ പിന്തുണയിൽ ഏറെ നന്ദിയുണ്ടെന്ന് ലൈബ്രറി സ്ഥാപകൻ സാമിർ മൻസൂർ വാർത്താ ഏജൻസിയായ വാമിനോട് പറഞ്ഞു. 'തലമുറകളെ ശക്തിപ്പെടുത്തുന്നതിൽ പുസ്തകങ്ങളുടെ ശക്തിക്ക് ഏറെ പ്രാധാന്യമുണ്ട്. ഇത്തരം യത്‌നങ്ങൾ ഞങ്ങളുടെ രാജ്യത്തെ പ്രശോഭിതമാക്കുമെന്ന് കരുതുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു.


നേരത്തെ ലൈബ്രറി പുനർനിർമാണത്തിനായി മനുഷ്യാവകാശ പ്രവർത്തക മഹ്‌വിഷ് റുക്‌സാനയുടെയും ക്ലൈവ് സ്റ്റഫോർഡ് സ്മിത്തിന്റെയും നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിങ് നടന്നിരുന്നു.

TAGS :

Next Story