Quantcast

ഡൽഹിയിൽ പ്രായമായവർക്കുള്ള നഴ്‌സിങ് ഹോമിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു

രാവിലെ 5.15 നാണ് തീപിടിച്ചത്

MediaOne Logo

Web Desk

  • Published:

    1 Jan 2023 3:28 AM GMT

ഡൽഹിയിൽ പ്രായമായവർക്കുള്ള നഴ്‌സിങ് ഹോമിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു
X

ന്യൂഡൽഹി:ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ പ്രായമായവർക്കുള്ള നഴ്‌സിങ് ഹോമിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 5:15 നാണ് സംഭവം.സംഭവസ്ഥലത്ത് നിന്ന് ആറ് പേരെ രക്ഷപ്പെടുത്തിയതായി പൊലീസും അഗ്‌നിശമന സേനയും സ്ഥിരീകരിച്ചു.

തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ നാല് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായെന്ന് അഗ്‌നിശമനസേന അറിയിച്ചു.തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.


TAGS :

Next Story