മാധ്യമങ്ങളോടുള്ള വിവേചനം ഫാസിസ്റ്റ് രീതി, മറ്റു മാധ്യമങ്ങൾ ഒറ്റക്കെട്ടായി നിന്നില്ല: എം.വി ഗോവിന്ദൻ
'ഗവർണറുടെ വാർത്താസമ്മേളനത്തിൽ മറ്റ് മാധ്യമങ്ങൾ പങ്കെടുത്തത് ദൗർഭാഗ്യകരം'
കൊച്ചി: ഭരണഘടന പദവിയിൽ ഇരിക്കുന്ന ഗവർണർ മാധ്യമങ്ങളോട് വിവേചനം കാട്ടിയത് ഫാസിസ്റ്റ് രീതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തികച്ചും ജനാധിപത്യവിരുദ്ധ രീതിയാണത്. ഗവർണറുടെ വാർത്താസമ്മേളനത്തിൽ മറ്റ് മാധ്യമങ്ങൾ പങ്കെടുത്തത് ദൗർഭാഗ്യകരം. ഒറ്റക്കെട്ടായി നിന്നിരുന്നു എങ്കിൽ പത്രസമ്മേളനം നടക്കില്ലായിരുന്നു എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഗവര്‍ണറുടേത് വിവേചനപരമായ നടപടിയാണെന്നും പക്വതാപരമായും സഹിഷ്ണതയോടുമാണ് ഗവര്‍ണര്‍ പെരുമാറേണ്ടതെന്നും സംസ്ഥാന കെയുഡബ്ല്യുജെ പ്രസിഡന്റ് എം വി വിനീത മീഡിയവണിനോട് പറഞ്ഞു. ഗവർണറുടെ നടപടിക്കെതിരെ കെയുഡബ്ല്യുജെ നാളെ 11.30ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. പത്രപ്രവർത്തക യൂണിയന്റെ പ്രതിഷേധം ഗവർണറെ അറിയിക്കുമെന്നും വിനീത പറഞ്ഞു.
ഗവർണർക്കെതിരെ ക്യാമ്പയിൻ നടത്തുന്നു എന്ന് ആരോപിച്ചാണ് ചാനലുകളോട് ഇറങ്ങിപ്പോകാൻ പറഞ്ഞത്. രാജ്ഭവനിൽനിന്ന് ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് മീഡിയവൺ റിപ്പോർട്ടർ ഗവർണറുടെ വാർത്താസമ്മേളനത്തിനെത്തിയത്. എന്നാൽ വാർത്താസമ്മേളനം തുടങ്ങിയപ്പോൾ കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ മീഡിയവണും കൈരളിയും ഇവിടെനിന്ന് ഇറങ്ങിപ്പോകണമെന്ന് ക്ഷുഭിതനായി പറയുകയായിരുന്നു.
Adjust Story Font
16