Quantcast

രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വാദം കേൾക്കുന്നതിൽനിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിൻമാറി

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഗീതാ ഗോപിയാണ് പിൻമാറിയത്.

MediaOne Logo

Web Desk

  • Published:

    26 April 2023 12:45 PM GMT

Gujarat high court judge refuses to hear Rahul Gandhi appeal
X

അഹമ്മദാബാദ്: മാനനഷ്ടക്കേസിൽ തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിൽനിന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിൻമാറി. രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ പി.എസ് ചമ്പനേരി ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിൽ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡർ അതിനെ എതിർത്തു. എന്നാൽ ഇത് സ്വകാര്യ പരാതിയാണെന്നും സർക്കാരിന് അതിൽ ഇടപെടേണ്ട കാര്യമില്ലെന്നും ചമ്പനേരി കോടതിയെ അറിയിച്ചു.

അൽപസമയത്തെ വാദത്തിന് ശേഷം താൻ വാദം കേൾക്കുന്നതിൽനിന്ന് പിൻമാറുകയാണെന്ന് ജസ്റ്റിസ് ഗീതാ ഗോപി അറിയിക്കുകയായിരുന്നു. കേസ് മറ്റേതെങ്കിലും ബെഞ്ചിന് കൈമാറാൻ ചീഫ് ജസ്റ്റിസിനോട് അഭ്യർഥിച്ചുകൊണ്ട് അവർ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകി.

2019-ൽ കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ മാർച്ച് 23-നാണ് സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നതെന്ന പരാമർശത്തിനെതിരെ ബി.ജെ.പി എം.എൽ.എ ആയ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

കോടതി ശിക്ഷിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കുകയും ചെയ്തിരുന്നു. അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.

TAGS :

Next Story