Quantcast

കൂടുതൽ പേർക്ക് ഒമിക്രോൺ; ജാഗ്രതയിൽ രാജ്യം

MediaOne Logo

Web Desk

  • Published:

    6 Dec 2021 12:57 AM GMT

കൂടുതൽ പേർക്ക് ഒമിക്രോൺ; ജാഗ്രതയിൽ രാജ്യം
X

രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി. ഇതുവരെ 21പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന എന്നിവിടങ്ങളിലും നിരവധി പേർ വിദേശത്ത് നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നത് ആശങ്ക സൃഷ്ട്ടിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും എത്തി കോവിഡ് പോസിറ്റിവായവരിലാണ് ഒമിക്രോൺ സ്ഥിരീകരിക്കുന്നത്. ജയ്‌പൂരിൽ ഒരു കുടുംബത്തിലെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ദക്ഷിണാഫ്രിക്ക സന്ദർശിച്ചിരുന്നു.

കഴിഞ്ഞ മാസം 15 നായിരുന്നു ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയത്. മഹാരാഷ്ട്രയിലെ 7 കേസുകളിൽ 6 എണ്ണം ചിഞ്ച് വാഡിലും ഒരണം പൂനെയിലുമാണ്. ചിഞ്ച് വാഡിൽ രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നൈജീരിയയിൽ നിന്ന് എത്തിയവരാണ്. പൂനെയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചത് ഫിൻലാന്റിൽ നിന്ന് എത്തിയാൾക്കാണ്. ടാന്‍സാനിയയില്‍ നിന്ന് എത്തിയ 37 വയസുകാരനനാണ് ഡല്‍ഹിയിൽ വൈറസ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച 17 പേരാണ് ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 5 പേരുടെ കൂടി ജനിതക ശ്രേണികരണഫലം വരാനുണ്ട്. നേരത്തെ കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലും ഒമൈക്രോൻ സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന എന്നിവിടങ്ങളിൽ വിദേശത്ത് നിന്ന് എത്തിയ നിരവധി പേർ കോവിഡ് സ്ഥിരീകരിച്ചു നിരീക്ഷണത്തിൽ തുടരുന്നുണ്ട്. അതുകൊണ്ട് വൈറസ് ബാധിതരുടെ എണ്ണം ഉയർന്നേക്കുമെന്ന ആശങ്കയുണ്ട്. ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടാകുന്ന ജനക്കൂട്ടം ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്ന നടപടിയും തുടരുകയാണ്. രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയം വീണ്ടും യോഗം ചേരും.

Summary : Omicron confirmed for more people ; Country on alert

TAGS :

Next Story