ഒമിക്രോണ്‍; പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കി കേന്ദ്രം
ബംഗളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ രാജ്യം വിട്ടതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബംഗളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ രാജ്യം വിട്ടതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ആർ.ടി.പി.സി.ആർ പരിശോധനകളിൽ, ഒന്ന് നെഗറ്റീവും ഒരെണ്ണം പൊസിറ്റിവും ആയതിലെ വൈരുദ്ധ്യമാണ് അന്വേഷിക്കുന്നത്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ദക്ഷിണാഫ്രിക്കൻ പൗരൻ ദുബൈയിലേയ്ക്ക് പോയത്. ബംഗ്ലൂരുവിലെത്തിയ പത്ത് ദക്ഷിണാഫ്രിക്കൻ സ്വദേശികളെ പറ്റിയും കർണ്ണാടക സർക്കാരിന് വിവരം ലഭിച്ചിട്ടില്ല.
ഒമിക്രോൺ സ്ഥിരീകരിച്ച ബംഗളൂരുവിലെ 46 കാരനായ ഡോക്ടർ വിദേശ യാത്ര നടത്തായിട്ടില്ലാത്തത് ആരോഗ്യവകുപ്പിനെ വലയ്ക്കുന്നുണ്ട്. ഇയാളുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന അഞ്ച് പേർക്ക് നേരത്തെ കോവിഡ് കണ്ടെത്തിയിരുന്നു.
Next Story
Adjust Story Font
16