Quantcast

ഒരാളുടെ വകഭേദത്തിൽ വ്യക്തതയില്ല, ഇതുവരെ ഇന്ത്യയിൽ കാണാത്ത വൈറസ്; ഒമിക്രോൺ ഭീതി

കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരിൽ ഒരാളെ ബാധിച്ച വൈറസ് വകഭേദം ഏത് എന്നതിനെ കുറിച്ച് വ്യക്തതയില്ലെന്ന് കർണാടക

MediaOne Logo

Web Desk

  • Updated:

    2021-11-29 16:50:00.0

Published:

29 Nov 2021 2:10 PM GMT

ഒരാളുടെ വകഭേദത്തിൽ വ്യക്തതയില്ല, ഇതുവരെ ഇന്ത്യയിൽ കാണാത്ത വൈറസ്; ഒമിക്രോൺ ഭീതി
X

കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരിൽ ഒരാളെ ബാധിച്ച വൈറസ് വകഭേദം ഏത് എന്നതിനെ കുറിച്ച് വ്യക്തതയില്ലെന്ന് കർണാടക. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്താൻ ഇപ്പോൾ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.

വകഭേദം ഏത് എന്നത് തിരിച്ചറിയാൻ ഐസിഎംആറിന്റെയും കേന്ദ്രസർക്കാരിന്റെയും സഹായം തേടിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ കാണാത്ത വകഭേദമാണിതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

നേരത്തെ രണ്ടുപേരെയും ഡെൽറ്റ വകഭേദമാണ് ബാധിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. 63കാരനെ ബാധിച്ച വൈറസ് വകഭേദത്തിലാണ് വ്യക്തതയില്ലാത്തത്. ഡെൽറ്റ വകഭേദത്തിൽ നിന്ന് വ്യത്യസ്തമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് ഐസിഎംആറിനെ സമീപിച്ചതായി മന്ത്രി അറിയിച്ചു.

അതിനിടെ ഒമൈക്രോൺ വകഭേദം ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് കർണാടകയും ആവശ്യപ്പെട്ടു.

Karnataka says it is not clear what type of virus infected one of the two South African nationals confirmed by covid in Karnataka. However, Health Minister K Sudhakar said it was not possible to confirm this at this time.

TAGS :

Next Story