Quantcast

ഗ്യാൻവാപി മസ്ജിദിലെ അടച്ചിട്ടിരിക്കുന്ന നിലവറകളിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി

അടച്ചിട്ടിരുന്ന നാല് നിലവറകളിൽ ഒന്നിൽ പൂജക്ക് അനുമതി നൽകിയുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം 'വ്യാസ് കാ തെഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ പൂജയും പ്രസാദ വിതരണവും ആരംഭിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    5 Feb 2024 8:50 AM GMT

ഗ്യാൻവാപി മസ്ജിദിലെ അടച്ചിട്ടിരിക്കുന്ന നിലവറകളിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി
X

വാരണാസി: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ അടച്ചിട്ടിരിക്കുന്ന നിലവറകളിൽ പുരാവസ്തു വകുപ്പ് സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി. നാല് ഹിന്ദുസ്ത്രീകളിൽ ഒരാളായ രാഖി സിങാണ് വാരാണസി ജില്ലകോടതിയിൽ ഹരജി നൽകിയത്. നാല് നിലവറകളിൽ ഒന്നിൽ പൂജ നടത്താൻ കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് പുതിയ ഹരജി.


ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നൽകിയ വിധിക്ക് സ്റ്റേ നൽകാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ക്രമസമാധാന പാലനം ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദേശവും നൽകിയിരുന്നു. ആറാം തിയ്യതി പുതുക്കിയ ഹരജി സമർപ്പിക്കാനാണ് ഹരജിക്കാരായ പള്ളി അധികൃതർക്ക് കോടതി നിർദേശം നൽകിയത്.


പൂജക്ക് അനുമതി നൽകിയുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം 'വ്യാസ് കാ തെഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ പൂജയും പ്രസാദ വിതരണവും ആരംഭിച്ചിരുന്നു.


1993ൽ അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത് പൂജക്ക് സൗകര്യങ്ങളൊരുക്കാനാണ് വാരാണസി ജില്ല കോടതി വിധിച്ചത്. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹരജിയിലാണ് അനുമതി ലഭിച്ചത്.

TAGS :

Next Story