ഒമിക്രോൺ വകഭേദം, രാജ്യന്തര വിമാനയാത്രയ്ക്കുള്ള ഇളവുകൾ പുനഃപരിശോധിക്കണം: പ്രധാനമന്ത്രി
വിദേശത്തു നിന്നെത്തുന്നവർക്ക് നിരീക്ഷണവും പരിശോധനയും വേണമെന്നും പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണിനെതരെ മുൻകരുതൽ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യന്തര വിമാനയാത്രയ്ക്കുള്ള ഇളവുകൾ പുനഃപരിശോധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർദേശം.
ഒമിക്രോൺ വകഭേദം നേരിടാൻ തയ്യാറെടുപ്പ് വേണം. ഇവ കണ്ടെത്തുന്ന മേഖലകളിൽ നിയന്ത്രണം ശക്തമാക്കണം. രണ്ടാം ഡോസ് സമയബന്ധിതമായി പൂർത്തിയാക്കണം. വിദേശത്തു നിന്നെത്തുന്നവർക്ക് നിരീക്ഷണവും പരിശോധനയും വേണമെന്നും പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ നാശം വിതച്ച ഡെൽറ്റ വകഭേദത്തേക്കാൾ അപകടകാരിയാണ് ഒമൈക്രോൺ എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവിലുള്ള വാക്‌സീനുകള്‍ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാന്‍ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.
വകഭേദം മറ്റ് അഞ്ച് തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളാണ് രോഗം സ്ഥിരീകരിച്ചത്. മാത്രമല്ല ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
Adjust Story Font
16