Quantcast

ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റൻ പൈപ്പ് പൊട്ടിത്തെറിച്ചു; മനുഷ്യ വിസർജ്യത്തിൽ കുളിച്ച് ജനങ്ങളും വാഹനങ്ങളും

33 അടി ഉയരത്തിലാണ് മനുഷ്യ വിസർജ്യം തെറിച്ചത്

MediaOne Logo

Web Desk

  • Published:

    29 Sep 2024 10:02 AM GMT

ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റൻ പൈപ്പ് പൊട്ടിത്തെറിച്ചു; മനുഷ്യ വിസർജ്യത്തിൽ കുളിച്ച് ജനങ്ങളും വാഹനങ്ങളും
X

നാനിംഗ്: ചൈനയിലെ നാനിംഗിൽ പുതുതായി സ്ഥാപിച്ച ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റൻ പൈപ്പ് അഗ്നിപർവതം പോലെ ​പൊട്ടിത്തെറിച്ചു. വാഹനങ്ങളും പൊതുജനങ്ങളും മനുഷ്യ വിസർജ്യത്തിൽ കുളിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സെപ്തംബർ 24 നാണ് പുതുതായി സ്ഥാപിച്ച മലിനജല പൈപ്പ് ലൈൻ പൊട്ടിയത്. 33 അടി ഉയരത്തിലാണ് മനുഷ്യ വിസർജ്യം തെറിച്ചത്. കാറുകളും കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും മനുഷ്യവിസർജ്യത്തിൽ കുളിച്ചു.

ചൈനയിലെ നാനിംഗിൽ പ്രഷർ പരിശോധിക്കുന്നതിനിടെ സെപ്റ്റിക് ടാങ്ക് പൈപ്പ് പൊട്ടിത്തെറിച്ചുവെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. പുറത്തുവന്ന കാറിലെ ഡാഷ്ക്യാമിലെ വിഡി​യോയിൽ പൈപ്പ് ലൈൻ പൊട്ടിത്തെറിക്കുന്നതും, മനുഷ്യവിസർജ്യം കലർന്ന ഓറഞ്ച് നിറമുള്ള വെള്ളം ആകാശത്തേക്ക് തെറിക്കുന്നതും കാണാം. കാറിന്റെ ചില്ലുകളിൽ മാലിന്യം നിറയുന്നതും കാണാം.

ഇരുചക്രവാഹനയാത്രികരും കാൽനടയാത്രികരും മാലിന്യത്തിൽ കുളിച്ചുവെന്നാണ് റി​പ്പോർട്ട്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. റോഡ് നിർമാണത്തിനിടെ അബദ്ധത്തിൽ മലിനജല പൈപ്പ് പൊട്ടിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എൻജിനീയർമാർ ​പ്രഷർ പരിശോധന നടത്തിയപ്പോഴാണ് പൈപ്പ് ലൈൻ പൊട്ടിയതെന്നാണ് ഔദ്യോഗിക വിവരം. പൈപ്പ് പൊട്ടിയതിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശം ശുചീകരിച്ചതായി അധികൃതർ അറിയിച്ചു.

TAGS :

Next Story