Quantcast

സൂചിയില്ലാ വാക്‌സിന്‍ 'സൈകോവ്-ഡി'ക്ക് അനുമതി നൽകാൻ ശിപാർശ

മൂന്ന് ഡോസ് എടുക്കേണ്ട സൈകോവ്-ഡിയുടെ ഫലപ്രാപ്തി 66 ശതമാനമാണ്

MediaOne Logo

Web Desk

  • Updated:

    2021-08-20 15:35:13.0

Published:

20 Aug 2021 11:44 AM GMT

സൂചിയില്ലാ വാക്‌സിന്‍ സൈകോവ്-ഡിക്ക് അനുമതി നൽകാൻ ശിപാർശ
X

രാജ്യത്തെ രണ്ടാമത്തെ സമ്പൂർണ തദ്ദേശീയ വാക്‌സിനായ സൈഡസ് കാഡിലയുടെ 'സൈകോവ്-ഡി'ക്ക് അനുമതി നൽകാൻ ശിപാർശ. സൂചിയില്ലാ വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാനാണ് വിദഗ്ധ സമിതി കേന്ദ്രത്തിന് ശിപാർശ നൽകിയത്.

മൂന്ന് ഡോസ് എടുക്കേണ്ട വാക്‌സിനാണ് മരുന്നു നിർമാതാക്കളായ സൈഡസ് കാഡിലയുടെ സൈകോവ്-ഡി. 66 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തി. അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക്(ഡിസിജിഐ) അപേക്ഷ നൽകിയിരുന്നു. കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചാൽ മനുഷ്യരിൽ ഉപയോഗിക്കുന്ന ആദ്യത്തെ ഡിഎൻഎ വാക്‌സിൻ കൂടിയാകും ഇത്.

സൂചിയില്ലാതെയാകും വാക്‌സിൻ കുത്തിവയ്‌പ്പെന്ന പ്രത്യേകതയും സൈകോവിനുണ്ട്. ട്രോപിസ് എന്ന സംവിധാനം വഴിയായിരിക്കും വാക്‌സിൻ നൽകുക. സാധാരണ സൂചിവഴിയുള്ള വാക്‌സിൻ കുത്തിവയ്പ്പിന്റെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. 12നും 18നും ഇടയിൽ പ്രായമുള്ളവർക്കിടയിലും വാക്‌സിൻ പരീക്ഷണം നടത്തിയിട്ടുണ്ട്.

TAGS :
Next Story