ബോബ് സ്‌ഫോടനത്തിന് തൊട്ടു മുമ്പുള്ള സിറിയന്‍ പെണ്‍കുട്ടിയുടെ പാട്ട്
ബോബ് സ്‌ഫോടനത്തിന് തൊട്ടു മുമ്പുള്ള സിറിയന്‍ പെണ്‍കുട്ടിയുടെ പാട്ട്
സിറിയന്‍ കുട്ടികള്‍ അനുഭവിക്കുന്ന യുദ്ധകെടുതികള്‍ കാണിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും അവസാനിക്കുന്നില്ല. ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ ഒരു പെണ്‍കുട്ടി സന്തോഷത്തോടെ പാട്ടു പാടുന്നതും ഇതിനിടെ...
സിറിയന്‍ കുട്ടികള്‍ അനുഭവിക്കുന്ന യുദ്ധകെടുതികള്‍ കാണിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും അവസാനിക്കുന്നില്ല. ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ ഒരു പെണ്‍കുട്ടി സന്തോഷത്തോടെ പാട്ടു പാടുന്നതും ഇതിനിടെ വീടിന് പുറത്ത് ബോംബ് പൊട്ടുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.
സിറിയയില്‍ നിന്നുള്ള 44 സെക്കന്റ് മാത്രം നീണ്ട വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ഏകദേശം അഞ്ച് വയസ് പ്രായം തോന്നിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണുള്ളത്. പാട്ട് തുടരുന്നതിനിടെയാണ് വീടിന് അടുത്തായി ബോബ് സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് കുട്ടിയുടെ പാട്ട് ചിത്രീകരിച്ചിരുന്ന അമ്മ കുഞ്ഞിനെയും കൊണ്ട് സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച്ചയാണ് സിറിയയില്‍ നിന്നുള്ള നാല് വയസുകാരന്‍ ഒംറാന്റെ ചിത്രം ലോകത്തെ പിടിച്ചുകുലുക്കിയത്. ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്നും മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ ഒംറാനെ രക്ഷിച്ചത്. ദേഹത്തും തലയിലുമെല്ലാം പൊടി നിറഞ്ഞ് മുഖത്ത് പടര്‍ന്ന രക്തം തുടച്ച് നിര്‍വ്വികാരനായി ഇരുന്ന ഒംറാന്റെ ചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്. സിറിയന്‍ അഭയാര്‍ഥി മൂന്നുവയസുകാരന്‍ ഐലന്‍ കുര്‍ദിയുടെ കടല്‍തീരത്ത് മരിച്ചു കിടക്കുന്ന ചിത്രവും കഴിഞ്ഞ സെപ്തംബറില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സിറിയയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 2,90,000 പേരാണ് മരിച്ചത്. ഇതില്‍ 15000 പേര്‍ കുട്ടികളായിരുന്നു. സിറിയന്‍ നഗരമായ അലപ്പോയില്‍ ആകെയുള്ള 2.50 ലക്ഷം പേരില്‍ ഒരു ലക്ഷവും കുട്ടികളാണെന്നാണ് യുഎന്നിന്റെ യൂനിസെഫിന്റെ കണക്കുകള്‍ കാണിക്കുന്നത്.
Adjust Story Font
16