Quantcast

പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ ചാവേര്‍ ആക്രമണം

2013ല്‍ കൊല്ലപ്പെട്ട സ്ഥാനാര്‍ഥി ഇഖ്രമുള്ളയുടെ സഹോദരനും പ്രവിശ്യാ നിയമ മന്ത്രിയായിരുന്ന ഇസ്റാറുള്ളാ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ മാസം 25നാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ്...

MediaOne Logo

Web Desk

  • Published:

    23 July 2018 2:40 AM GMT

പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ ചാവേര്‍ ആക്രമണം
X

പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നേരെ ചാവേര്‍ ആക്രമണത്തില്‍ സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു. പാകിസ്താന്‍ തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ റാലിക്ക് നേരെ നടന്ന ആക്രമണത്തിലാണ് സ്ഥാനാര്‍ഥി ഇഖ്രമുള്ള ഗന്ധപുരം കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്.

വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന തെരെഞ്ഞെടുപ്പ് റാലിക്ക് നേരെയാണ് ചാവേര്‍ ആക്രമണം നടന്നത്. പാകിസ്താന്‍ തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാനാര്‍ഥി ഇഖ്രുമുള്ള ഗന്ധപുരത്തിന്‍റെ വാഹനത്തെ ലക്ഷ്യമിട്ടാണ് ഞായറാഴ്ച ആക്രമണം നടന്നത്. ദേരാ ഇസ്മായില്‍ ഖാന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്

2013ല്‍ ഇഖ്രമുള്ളയുടെ സഹോദരനും പ്രവിശ്യാ നിയമ മന്ത്രിയായിരുന്ന ഇസ്റാറുള്ളാ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ മാസം 25നാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നവാസ് ശെരീഫിന്‍റെ പാകിസ്താന്‍ മുസ്‍ലിംലീഗും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍റെ തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടിയും തമ്മിലാണ് പ്രധാന മല്‍സരം. തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധ പാര്‍ട്ടികളുടെ റാലിക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം നടന്ന ആക്രമണങ്ങളില്‍ 149 പേര്‍ കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story