തിരുവല്ല സീറ്റ് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയം
തിരുവല്ല സീറ്റ് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയം
തിരുവല്ല സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയം.
തിരുവല്ല സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയം. തിരുവല്ല, മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. തിരുവല്ല സീറ്റില്‍ കോണ്‍ഗ്രസിനാണ് വിജയ സാധ്യതയെന്നും കേരളകോണ്‍ഗ്രസിലെ തമ്മിലടി ഇത്തവണയും സീറ്റ് നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നും പ്രമേയം അഭിപ്രായപ്പെട്ടു.
തിരുവല്ല സീറ്റിനെ ചൊല്ലി യുഡിഎഫില്‍ രൂപപെട്ട കലഹം കൂടുതല്‍ സങ്കീര്‍ണമാക്കിയാണ് സീറ്റില്‍ അവകാശ വാദവുമായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പ്രമേയവുമായി രംഗത്തെത്തിയത്. തിരുവല്ല സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നും, തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ രൂപപ്പെടുന്ന തമ്മിലടി സീറ്റ് നഷ്ടമാക്കാന്‍ ഇടയാക്കുമെന്ന വാദവുമാണ് കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിക്കുന്നത്.
രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്റെ അനുഗ്രഹാശ്ശിസുകളും കേരളാ കോണ്‍ഗ്രസിനെതിരായ നീക്കത്തിനുണ്ട്. ജോസഫ് എം പുതുശ്ശേരിയും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസും തിരുവല്ല സീറ്റിനായി ചരടുവലികള്‍ ആരംഭിച്ചിട്ടുണ്ട്. സീറ്റിനായി പുതുശ്ശേരി നടത്തുന്ന നീക്കങ്ങളെ പി ജെ കുര്യന്റെ പിന്തുണയോടെ തടയിടാനാണ് വിക്ടര്‍ ടി തോമസിന്റെ ശ്രമം. ഇതിന്റെ ഭാഗമായുള്ള സമ്മര്‍ദ്ദ തന്ത്രമാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളെ ഉപയോഗിച്ച് പി ജെ കുര്യന്‍ നടത്തുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസ് പ്രമേയത്തെ വിമര്‍ശിക്കാന്‍ വിക്ടര്‍ ടി തോമസ് തയ്യാറായില്ല.
യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും സീറ്റിനായി അവകാശവാദമുന്നയിക്കുകയും കേരള കോണ്‍ഗ്രസില്‍ സീറ്റിനായി ആഭ്യന്തര കലഹം മൂര്‍ച്ചിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ തിരുവല്ല സീറ്റ് യുഡിഎഫിന് കീറാമുട്ടിയാകും.
Adjust Story Font
16