വിദ്യാഭ്യാസമേഖലയിലെ പുരോഗതി ഉയര്‍ത്തി വോട്ടുതേടി അബ്ദുറബ്ബ്
വിദ്യാഭ്യാസമേഖലയിലെ പുരോഗതി ഉയര്‍ത്തി വോട്ടുതേടി അബ്ദുറബ്ബ്
തിരൂരങ്ങാടി മണ്ഡലത്തിലെ വിദ്യാഭ്യാസ പിന്നോക്കവസ്ഥയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിയാസ് പുളളികലത്തിന്റെ പ്രചരണായുധം
വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് തിരൂരങ്ങാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ അബ്ദുറബിന്റെ പ്രചരണം മുന്നോട്ട് പോകുന്നത്. എന്നാല്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ പിന്നോക്കവസ്ഥയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിയാസ് പുളളികലത്തിന്റെ പ്രചരണായുധം.
തിരൂരങ്ങാടിയിലെ വികസനത്തിനൊപ്പം വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയാണ് അബ്ദുറബ് ഉയര്‍ത്തികാട്ടുന്നത്. എന്നാല്‍ മണ്ഡലത്തിലെ വികസന മുരടിപ്പും, വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കവസ്ഥയുമാണ് എല്‍ഡിഎഫ് ഉയര്‍ത്തികാട്ടുന്നത്.
മുസ്ലിം ലീഗിന്റെ കുത്തകയായ തിരൂരങ്ങാടി മണ്ഡലത്തില്‍ എല്‍ഡിഎഫ് ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് പരീക്ഷിക്കുന്നത്. സിപിഐയുടെ സീറ്റായ തിരൂരങ്ങാടിയില്‍ കഴിഞ്ഞ തവണ 30144 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബ്ദുറബ് വിജയിച്ചത്. വ്യവസായിയായ നിയാസ് പുളിക്കലകത്തിനെ മത്സരത്തിനിറക്കിയതിലൂടെ ശക്തമായ പോരാട്ടമാണ് തിരൂരില്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് വിമതരിലെ ഒരു വിഭാഗം എല്‍ഡിഎഫിനെപ്പമാണ് ഉളളത്. എന്നാല്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഗീതമാധവനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മിനു മുതാംസാണ്. എസ്.ഡി.പി.ഐയും പിഡിപിയും മത്സര രംഗത്തുണ്ട്.
Adjust Story Font
16